ചൈന: അത്യാധുനിക സാങ്കേതികവിദ്യയും അതിസുരക്ഷാ ഫീച്ചറുകളുമുള്ള സ്മാര്‍ട്‌ഫോണ്‍ നിര്‍മിക്കാന്‍ പ്രമുഖ ആഡംബര ഹാന്‍സെറ്റ് നിര്‍മാതാക്കളായ സിരിന്‍ ഒരുങ്ങുന്നു. ഹാക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ യാതൊരു കാരണവശാലും ലഭിക്കില്ലെന്നാണു കമ്പനിയുടെ അവകാശവാദം. മേയ് മാസം വിപണിയിലെത്തുന്ന ഈ സ്മാര്‍ട്‌ഫോണ്‍ വാങ്ങുകയെന്നതു സാധാരണക്കാര്‍ക്കു ചിന്തിക്കാന്‍ പോലുമാകില്ല. 20,000 ഡോളര്‍ (ഏകദേശം 13.32 ലക്ഷം രൂപ) ആണ് വില.
പുതിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മാണത്തിനായി ഏകദേശം 72 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ രൂപ സ്വരൂപിക്കാനായെന്നു കമ്പനി അവകാശപ്പെടുന്നു. ചൈന അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സമൂഹമാധ്യമം റെന്റെന്‍, ഹോഗെഗ് സഹസ്ഥാപകനായുള്ള സിങ്കുലാരിടീം എന്ന ഇസ്രയേലിലെ സംരംഭക സ്ഥാപനം, ഖസാക്കിലെ പ്രമുഖ നിക്ഷേപകന്‍ കെങ്കെസ് രാകിഷെവ് എന്നിവരാണു സിറിന്‍ കമ്പനിയില്‍ പുതിയ സ്മാര്‍ട്‌ഫോണിനായി നിക്ഷേപിച്ചിരിക്കുന്നത്. പുതിയ സ്മാര്‍ട്‌ഫോണിലൂടെ ഉയര്‍ന്ന എക്‌സിക്യൂട്ടിവ് ഓഫിസര്‍മാരെയാണു ലക്ഷ്യമിടുന്നതെന്നു കമ്പനി വെളിപ്പെടുത്തുന്നു. ലണ്ടനിലെ മെയ്‌ഫെയറില്‍ തങ്ങളുടെ പ്രഥമ സ്റ്റോറും മേയില്‍ കമ്പനി ആരംഭിക്കുന്നുണ്ട്.
നിലവില്‍ ലഭ്യമായ ഏറ്റവും നൂതന ടെക്‌നോളജിയായിരിക്കും സ്മാര്‍ട്‌ഫോണില്‍ ഉണ്ടായിരിക്കുക. സൈനികസമാനമായ സുരക്ഷാ ക്രമീകരണങ്ങളും ഇതിലുണ്ടായിരിക്കുമെന്ന് സിറിന്‍ കമ്പനിയുടെ സഹസ്ഥാപകനും പ്രസിഡന്റുമായ മോഷെ ഹോഗെഗ് വെളിപ്പെടുത്തുന്നു. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലോ അല്ലെങ്കില്‍ രണ്ടുവര്‍ഷത്തിനു ശേഷം മാത്രം ലഭ്യമാകാന്‍ സാധ്യതയുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യയിലോ അധിഷ്ഠിതമായാകും പുതിയ സ്മാര്‍ട്‌ഫോണ്‍ പ്രവര്‍ത്തിക്കുക.
സ്മാര്‍ട്‌ഫോണിന്റെ വില ഏകദേശം 20000 അമേരിക്കന്‍ ഡോളറായിരിക്കുമെന്നും ഹാക്കിങ്ങിനെ ഭയക്കുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇത്ര വലിയ തുകമുടക്കാന്‍ തയാറാകുമെന്നും റൂയിട്ടേഴ്‌സിനോട് ഹോഗെഗ് വെളിപ്പെടുത്തി. ഹാക്കിങ്ങിലൂടെ നഷ്ടപ്പെടുന്ന വിവരങ്ങള്‍ക്കു ഹാക്കിങ്ങിനെ തടയാന്‍ മുടക്കുന്ന മൂല്യത്തേക്കാള്‍ എന്നും വിലയുണ്ടെന്ന് അദ്ദേഹം വിലയിരുത്തുന്നു.
ആഗോള സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ 1.1 ബില്യണ്‍ ഡോളറിന്റെ വില്‍പനയാണ് ആഡംബര സ്മാര്‍ട്‌ഫോണുകള്‍ നേടുന്നത്. ആകെ വില്‍പനയുടെ ചെറിയൊരു ശതമാനം മാത്രമാണിത്. ആഡംബര സ്മാര്‍ട്‌ഫോണ്‍ വില്‍പനയില്‍ അധികവും നടക്കുന്നത് റെഗുലര്‍ സ്മാര്‍ട്‌ഫോണുകളില്‍ സ്വര്‍ണം, വജ്രം എന്നിവ പതിപ്പിച്ച് വില്‍ക്കുന്നവയാണ്. സമൂഹത്തില്‍ നിലയും വിലയും നേടുന്നതിനായാണ് ആള്‍ക്കാര്‍ ഇത്തരം സ്മാര്‍ട്‌ഫോണുകള്‍ സ്വന്തമാക്കുന്നത്.
ബ്രിട്ടനിലെ വെര്‍ചു 10,000 മുതല്‍ 300,000 അമേരിക്കന്‍ ഡോളര്‍ വിലയുള്ള സ്മാര്‍ട്‌ഫോണ്‍ വില്‍ക്കുന്നുണ്ട്. ആപ്പിള്‍ ഐഫോണ്‍ 5 ബ്ലാക്ക് ഡയമണ്ട് വേര്‍ഷന്‍ വില്‍ക്കുന്നത് 15.3 മില്യണ്‍ അമേരിക്കന്‍ ഡോളറെന്ന ഭീമന്‍ തുകയ്ക്കാണ്. 2013 ല്‍ രാകിഷെവിന്റെ ഫോണ്‍ ഹാക്കു ചെയ്യപ്പെട്ടതാണ് ഹാക്കിങ്ങിനെ പൂര്‍ണമായും പ്രതിരോധിക്കുന്ന ഒരു സ്മാര്‍ട്‌ഫോണ്‍ നിര്‍മിക്കാന്‍ സിറിനു പ്രേരണയായത്.