ആപ്പിളിന്റെ പുതിയ ഫോണുകളായ ഐഫോണ്‍ XS, XS മാക്‌സ്, XR എന്നിവ എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യം. സെപ്റ്റംബര്‍ 21 മുതല്‍ എക്‌സ് എസ് സീരീസ് ഫോണുകളും ഒക്ടോബര്‍ 19 മുതല്‍ എക്‌സ് ആര്‍ ഫോണുകളും ലഭ്യമായി തുടങ്ങും.
എക്‌സ് എസ് മാക്‌സ് 64 ജിബി സ്‌റ്റോറേജിന് 1,09,900 രൂപയും 256 ജിബി വേര്‍ഷന് 1,24,900 രൂപയുമാണ് വില. 512 ജിബി വേര്‍ഷന് 1,44,900 രൂപയുമാണ് വില വരുന്നത്.
എക്‌സ് എസ് 64 ജിബി സ്റ്റോറേജ് വാരിയന്റിന് 99,900 രൂപയും 256 ജിബി വാരിയന്റിന് 1,14,900 രൂപയും 512 ജിബി വാരിയന്റിന് 1,34,900 രൂപയുമാണ് വില വരുന്നത്.
എക്‌സ് ആര്‍ 64 ജിബി വാരിയന്റിന് 76,900 രൂപയും 128 ജിബി വാരിയന്റിന് 81,900 രൂപയും 256 ജിബി വാരിയന്റിന് 91,900 രൂപയുമാണ് വില.
ആപ്പിള്‍ ത എസിന് 5.8 ഇഞ്ചും ത എസ് മാക്‌സിന് 6.5 ഇഞ്ചുമാണ് ഡിസ്‌പ്ലേ വലിപ്പം. സുപ്പര്‍ റെറ്റിന ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേയാണ് ഇരു മോഡലുകള്‍ക്കും നല്‍കിയിരിക്കുന്നത്.
ഐ ഫോണ്‍ എക്‌സിലെ അ11 പ്രൊസസര്‍ മാറ്റി കൂടുതല്‍ കരുത്ത് കൂടിയ അ12 ആണ് ഇരു മോഡലുകള്‍ക്കും നല്‍കിയിരിക്കുന്നത്. പഴയ പ്രൊസസറുമായി താരത്മ്യം ചെയ്യുമ്പോള്‍ 15 ശതമാനം വേഗത കൂടുതലാണ്. മുന്‍ മോഡലിനേക്കാള്‍ 40 ശതമാനം ബാറ്ററി ഉപയോഗവും കുറവാണ്. 50 ശതമാനം കൂടുതല്‍ വേഗതയില്‍ ഗ്രാഫിക്‌സും പ്രത്യേകതയാണ്. ഇരട്ട സിം പ്രേമികളെ കൂടി കൈയിലെടുക്കാന്‍ ആദ്യമായി ഡ്യുവല്‍ സിം കൂടി ഫോണിനൊപ്പം ഉള്‍പ്പെടുത്തി. സാധാരണ സ്ലിം സ്ലോട്ട് കൂടാതെ ഇസിം കാര്‍ഡ് കൂടി പുതിയ ഐ ഫോണില്‍ ഉപയോഗിക്കാം.
12 മെഗാപിക്‌സലിന്റെ ഇരട്ട പിന്‍ കാമറകളാണ് മോഡലുകള്‍ക്ക് ആപ്പിള്‍ നല്‍കിയിരിക്കുന്നത്. ഒരു കാമറക്കൊപ്പം ടെലിഫോട്ടോ ലെന്‍സും മറ്റൊന്നിന് വൈഡ് ആംഗിള്‍ ലെന്‍സുമാണ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സേവനം ഇരുഫോണുകളിലും ഉപയോഗിച്ചിട്ടുണ്ട്. ഗെയിമിങ്ങിലുള്‍പ്പടെ ഇതിന്റെ ഭാഗമായി വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാവും.
ആളുകളിലേക്ക് കൂടുതല്‍ ഐ ഫോണ്‍ എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഐ ഫോണ്‍ ത ആര്‍ എന്ന മോഡല്‍ ആപ്പിള്‍ പുറത്തിറക്കിയത്. 6.1 ഇഞ്ച് എല്‍.സി.ഡി ഡിസ്‌പ്ലേയുമായാണ് ഐഫോണ്‍ ഃ ആര്‍ പുറത്തിറങ്ങുന്നത്. വില കുറഞ്ഞ മോഡലായ ഐ ഫോണ്‍ ത ആറില്‍ വൈഡ് ആംഗിള്‍ ലൈന്‍സുമായെത്തുന്ന ഒരു കാമറ മാത്രമാണ് ഉള്ളത്.