ജീപ്പിന്റെ പുതിയ രണ്ട് മോഡലുകളുടെ ചിത്രങ്ങള്‍ പുറത്ത്. റാംങ്കളിന്റെ 3 ഡോര്‍, 5 ഡോര്‍ എസ്‌യുവികളാണ് ഇവയെന്നാണ് ഓട്ടോമൊബൈല്‍ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുമ്പ് നിരത്തിലിറക്കിയിട്ടുള്ള ജീപ്പിന്റേ മുന്‍വശത്തോട് സമാനമാണ് പുതിയ വാഹനത്തിലും കാണാന്‍ സാധിക്കുന്നത്. എന്നാല്‍ വശങ്ങളിലേക്ക് വരുമ്പോള്‍ 18 ഇഞ്ച് അലോയി വീലുകളും വീതിയേറിയ വീല്‍ ആര്‍ച്ചുകളും പിന്നിലെ ടയര്‍ വരെ നീളുന്ന ഡോര്‍ സ്‌റ്റെപ്പുമാണ് ഒരുക്കിയിരിക്കുന്നത്.
സ്റ്റെപ്പിനി ടയര്‍ ടെയില്‍ ഗേറ്റില്‍ ഘടിപ്പിച്ചാണ് ത്രീ ഡോര്‍, ഫൈവ് ഡോര്‍ എസ്‌യുവികളുടെ വരവ്. ഇതിന് പുറമെ, എല്‍ഇഡി ടെയില്‍ ലൈറ്റുകളും വീതിയുള്ള ബാക്ക് ബമ്പറുകളും വലിയ ഫോഗ് ലാമ്പുകളുമാണ് പുതിയ റാംങ്ക്‌ളറിന്റെ പിന്‍വശത്തെ വിശേഷങ്ങളാണ്.
3.6 ലിറ്റര്‍ പെന്റാസ്റ്റാര്‍ പെട്രോള്‍ എന്‍ജിനും 2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനിലുമായിരിക്കും പുതിയ റാംങ്ക്‌ളര്‍ പുറത്തിറങ്ങുകയെന്നാണ് സൂചന. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ മാത്രമാണ് റാംങ്ക്‌ളര്‍ വിദേശത്ത് ഇറക്കിയിട്ടുള്ളത്. ഈ വാഹനത്തിന്റെ ഇന്റീരിയര്‍ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.