ബാഴ്‌സലോണ ടീമിന് ഇനി പരമ്പരാഗത നിറങ്ങളുപയോഗിച്ചുള്ള പുതിയ ജേഴ്സി

barcelona

ബാഴ്‌സലോണ: കാറ്റലോണിയന്‍ കരുത്തന്മാരായ ബാഴ്സലോണ 2018-19 സീസണില്‍ പുതിയ ജേഴ്‌സിയിലിറങ്ങും. സ്പോര്‍ട്ട് ഉപകരണ നിര്‍മ്മാണ രംഗത്തെ അതികായരായ നൈക്കിയാണ് പുതിയ ജേഴ്സി രൂപകല്പന ചെയ്തിരിക്കുന്നത്.

ടീമിന്റെ പരമ്പരാഗത നിറങ്ങളുപയോഗിച്ചുള്ള പുതിയ ജേഴ്സി ക്ലബ്ബ് ഔദ്യോഗികമായി പുറത്തിറക്കി. ജേഴ്സിയില്‍ ബാഴ്സലോണയിലെ 10 പ്രവിശ്യകളെ സൂചിപ്പിക്കുന്നു. ലാ ലഗിഗയില്‍ റയല്‍ സോസിഡാഡിനെതിരെയുള്ള അവസാന മത്സരത്തില്‍ ബാഴ്സലോണ ടീം പുതിയ ജേഴ്സിയണിഞ്ഞിറങ്ങുമെന്നാണ് സൂചന. ബാഴ്സലോണയിലെ 10 നഗരങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള രീതിയിലാണ് ജേഴ്‌സി വിഭാവനം ചെയ്തിരിക്കുന്നത്. ചടങ്ങില്‍ ഫിലിപ്പ് ക്യൂട്ടീഞ്ഞോ സന്നിഹിതനായിരുന്നു.

Top