പുതിയ ജേഴ്‌സിയുടെ പ്രത്യേകതകള്‍ വെളിപ്പെടുത്തി കൊഹ്ലിയും ധോണിയും

ലോകകപ്പിന് മുന്നോടിയായി ഇന്ത്യ പുതിയ ജേഴ്‌സി പുറത്തിറക്കിയിരുന്നു. ഇന്ത്യയുടെ ലോകകപ്പ് നേട്ടങ്ങള്‍ കുറിച്ചിട്ടുള്ള ഈ പുതിയ ജേഴ്‌സി, ഒട്ടേറെ പ്രത്യേകതകളോട് കൂടിയതാണ്. ഇപ്പോളിതാ പുതിയ ജേഴ്‌സിയുടെ പ്രത്യേകതകള്‍ വെളുപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വിരാട് കൊഹ്ലിയും, എം എസ് ധോണിയും.

പുതിയ ജേഴ്‌സിയുടെ ഡിസൈന്‍ തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടെന്നാണ് കൊഹ്ലി പറയുന്നത്. വളരെ മൃദുവായ തുണിയായതിനാല്‍ ശരീരത്തിന് ഏറെ സുഖപ്രദമായ ജേഴ്‌സിയാണിതെന്നും കൊഹ്ലി പറയുന്നു.

അതേ സമയം താന്‍ ഇത്രയും നാള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടുള്ളതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തയുള്ള ജേഴ്‌സിയാണ് ഇത്തവണത്തേതെന്നാണ് ധോണിയുടെ അഭിപ്രായം. ഈ ജേഴ്‌സി ധരിച്ചാല്‍ നമ്മള്‍ എന്തെങ്കിലും ധരിച്ചതായി അനുഭവപ്പെടില്ലെന്നും, അത്രയ്ക്ക് സോഫ്റ്റാണ് ഇതെന്നും ധോണി പറയുന്നു. മുന്‍പുള്ള ടീം ജേഴ്‌സികളേക്കാള്‍ ഏറെ പ്രത്യേകതകള്‍ പുതിയ ജേഴ്‌സിക്കുണ്ടെന്നും ഇതിന്റെ ഡിസൈന്‍ തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

Top