വിലക്കുവിന്റെ മാജിക്കുമായി പുതിയ നിഞ്ച 300 നെയും കവാസാക്കി ഇന്ത്യയില്‍ വിപണിയില്‍ എത്തിച്ചു. ഘടകങ്ങളുടെ പ്രാദേശിക സമാഹരണം പരമാവധി വര്‍ധിപ്പിച്ച പശ്ചാത്തലത്തില്‍ 62,000 രൂപയോളം ബൈക്കിന് വില കുറഞ്ഞു. 2.98 ലക്ഷം രൂപയാണ് പുതിയ നിഞ്ച 300 എബിഎസിന് ഇന്ത്യയില്‍ വില. നേരത്തെ 3.63 ലക്ഷം രൂപയ്ക്കാണ് ബൈക്ക് വിപണിയില്‍ വന്നിരുന്നത്.
മുന്‍ പിന്‍ ടയറുകളില്‍ ഒരുങ്ങുന്ന എബിഎസ് സുരക്ഷയും പുതിയ നിറങ്ങളുമാണ് 2018 നിഞ്ച 300 ന്റെ പ്രധാന വിശേഷളില്‍ ഉള്‍പ്പെടുന്നത്. ലൈം ഗ്രീന്‍ എബണി, ക്യാന്‍സി പ്ലാസ്മ ബ്ലൂ നിറങ്ങളില്‍ കൂടി ഇനി കവാസാക്കി നിഞ്ച 300 വില്‍പനയ്‌ക്കെത്തും.
396 സിസി പാരലല്‍ ട്വിന്‍ എഞ്ചിനിലാണ് നിഞ്ച 300 നെ കവാസാക്കി ഒരുക്കുന്നത്. എഞ്ചിന് 38 bhp കരുത്തും 27 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. സീറ്റ് ഉയരം 5 mm ആയി കുറഞ്ഞു. അതേസമയം ഭാരം ഏഴു കിലോ കൂടി.