തിരുവന്തപുരം: നവ കേരള സദസ്സിനായ് പണം വിനിയോഗിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി. തനത് ഫണ്ടില്‍ നിന്ന് നിശ്ചിത പണം ചെലവഴിക്കാനാണ് അനുമതി. സംഘാടകര്‍ ആവശ്യപ്പെടുന്ന തുക തദ്ദേശസ്ഥാപനങ്ങള്‍ നല്‍കണം. ഗ്രാമ പഞ്ചായത്തുകള്‍ക്ക് 50,000 രൂപ വരെ ചെലവഴിക്കാമെന്നും ഉത്തരവ്.
സഹകരണ വകുപ്പിന്റെ നിര്‍ദേശപ്രകാരം സഹകരണ രജിസ്ട്രാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുനിസിപ്പാലിറ്റികള്‍ക്കും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ഒരു ലക്ഷം രൂപ. കോര്‍പ്പറേഷനുകള്‍ക്ക് രണ്ട് ലക്ഷം. ജില്ലാ പഞ്ചായത്തുകള്‍ക്ക് മൂന്ന് ലക്ഷം രൂപ എന്നിങ്ങനെയാണെന്ന് ഉത്തരവില്‍ പറയുന്നു. പണം ചെലവഴിക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് സഹകരണ രജിസ്ട്രാറും നിര്‍ദ്ദേശം നല്കി.
തദ്ദേശസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയാണ് സര്‍ക്കാര്‍ നടപടി. നവംബര്‍ 18 ന് മഞ്ചേശ്വരത്താണ് ജനസദസ്സിന് തുടക്കമാകുന്നത്. സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തും. ജനസമ്പര്‍ക്കത്തിനു പുറമെ സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായി കൂടിക്കാഴ്ച ഉണ്ടാകും.