സ്പോര്‍ട്ടി ലുക്കില്‍ പുത്തന്‍ കെടിഎം വിപണിയിൽ !

ktm-adventure

സ്ട്രിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം അടുത്തിടെയാണ് 2022 ആര്‍സി 125, 200, 390 ബൈക്കുകള്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ആര്‍സി 125, ആര്‍സി 200 എന്നീ ബൈക്കുകളുടെ പുത്തന്‍ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

2022 കെടിഎം ആര്‍സി 125, 200 ബൈക്കുകള്‍ക്ക് വില കാര്യമായി വര്‍ദ്ധിപ്പിച്ചിട്ടില്ല എന്നതാണ് ഹൈലൈറ്റ്. 1.82 ലക്ഷമാണ് 2022 കെടിഎം ആര്‍സി 125ന് എക്സ്-ഷോറൂം വില. മുന്‍ മോഡലുമായി താരതമ്യം ചെയ്യമ്പോള്‍ 2,000 രൂപ മാത്രമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 2.09 ലക്ഷമാണ് ആര്‍സി 200ന്റെ എക്സ്-ഷോറൂം വില. ഇതുവരെ വില്പനയിലുണ്ടായുന്ന മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ വില വര്‍ദ്ധിച്ചിട്ടില്ല.

മികച്ച പെര്‍ഫോമന്‍സ്, പരിഷ്‌കരിച്ച ഇലക്ട്രോണിക്‌സ്, പുതിയ ഷാസി, മെച്ചപ്പെട്ട എര്‍ഗണോമിക്‌സ്, ഗ്രാന്‍ഡ് പ്രീ ബൈക്കുകള്‍ക്ക് സമാനമായ ഡിസൈന്‍ എന്നിങ്ങനെ നിരവധി മാറ്റങ്ങളുമായാണ് 2022 കെടിഎം ആര്‍സി 125, 200 ബൈക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. പൂര്‍ണമായും റീഡിസൈന്‍ ചെയ്ത ഫെയറിങ്ങും ഹെഡ്‌ലാംപും ആര്‍സി ബൈക്കുകള്‍ക്ക് പുതിയ ലുക്ക് നല്‍കുന്നു. ആര്‍സി 200ന് പുതിയ എല്‍ഇഡി ഹെഡ്ലൈറ്റും ആര്‍സി 125ന് പുതിയ ഹാലൊജെന്‍ ഹെഡ്ലൈറ്റുമാണ്.

14.5 എച്ച്പി പവര്‍ നിര്‍മ്മിക്കുന്ന 124.71 സിസി എഞ്ചിന്‍ തന്നെയാണ് 2022 കെടിഎം ആര്‍സി 125യുടെയും ഹൃദയം. ടോര്‍ക്ക് മാറ്റമില്ലാതെ 12 എന്‍എം തന്നെയാണ്. എന്നാല്‍, 2021 ആര്‍സി125യില്‍ 40 ശതമാനം വലിയ എയര്‍ബോക്സും പുതിയ എഞ്ചിന്‍ മാപ്പിങും കെടിഎം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇത് മികച്ച പെര്‍ഫോമന്‍സ് ഉറപ്പിക്കും എന്നാണ് കെടിഎം അവകാശപ്പെടുന്നത്. 25.4 ബിഎച്ച്പി പവര്‍ നിര്‍മ്മിക്കുന്ന 199.5 സിസി, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് 2022 കെടിഎം ആര്‍സി 200ന്റെ ഹൃദയം.

 

Top