പുതിയ ആഢംഭര എസ്.യു.വി ബസാഡുമായി ടാറ്റ വിപണിയിലേക്ക്

ടാറ്റയുടെ പുതിയ മോഡല്‍ കാര്‍ വിപണിയിലേയ്ക്ക്. 7 സീറ്റര്‍ എസ്.യു.വിയായ ബസാഡാണ് ടാറ്റയുടെ പുതിയ മോഡല്‍. ജനീവ ഓട്ടോ ഷോയിലാണ് ടാറ്റ തങ്ങളുടെ പുതിയ മോഡല്‍ അവതരിപ്പിച്ചത്. ഏഴ് സീറ്റുകളാണ് ബസാഡിനുളളത്. അഞ്ച് സീറ്റ് എസ്.യു.വിയാണ് ടാറ്റ അവതരിപ്പിക്കുന്നതെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ ടാറ്റ തന്നെ 7 സീറ്റാണെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.

നിലവിലെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ഹാരിയാറിലുളള 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എഞ്ചിന്‍ തന്നെയണ് ബസാഡിലും ഉളളത്.ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലും, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടേമറ്റിക്ക് ട്രാന്‍സ്മിഷനിലും വാഹനം ലഭ്യമാകും.

Top