മുഖം മിനുക്കിയ എര്‍ട്ടിഗ എംപിവിയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി മാരുതി. പുതിയ മാരുതി എര്‍ട്ടിഗ ഓഗസ്റ്റ് മാസം വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവിലുള്ള 1.4 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ തന്നെയാകും പുതിയ എര്‍ട്ടിഗ ഫെയ്‌സ്‌ലിഫ്റ്റിന്റെയും ഒരുക്കം. മികച്ച ഇന്ധനക്ഷമത കാഴ്ചവെക്കുന്ന മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജി ഡീസല്‍ പതിപ്പുകളില്‍ ഒരുങ്ങും.
YHA എന്ന കോഡ്‌നാമത്തില്‍ മാരുതി വിശേഷിപ്പിക്കുന്ന എര്‍ട്ടിഗയില്‍ ഏറ്റവും പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഇടംപിടിച്ചേക്കാമെന്നും സൂചനയുണ്ട്.