നിരത്തിലെത്തും മുന്‍പെ ആവശ്യക്കാരുടെ എണ്ണം കൂടുതലാണ് സ്വിഫ്റ്റിന്. ഔപചാരികമായ അരങ്ങേറ്റം പോലും കഴിയാത്ത പുത്തന്‍ ‘സ്വിഫ്റ്റ്’ ലഭിക്കാന്‍ ആറു മുതല്‍ എട്ട് ആഴ്ച വരെ കാത്തിരിക്കേണ്ട അസ്ഥയാണ് ഡീലര്‍മാക്ക്.
പുതിയ ‘സ്വിഫ്റ്റ്’ സ്വന്തമാക്കാനെത്തുന്നവരുടെ തിരക്ക് പരിഗണിക്കുമ്പോള്‍ കാറിനുള്ള കാത്തിരിപ്പ് നാലു മാസം നീണ്ടാലും അതിശയപ്പെടാനില്ലെന്ന് ഡീലര്‍മാര്‍ വ്യക്തമാക്കുന്നു.
അഡ്വാന്‍സായി 11,000 രൂപ ഈടാക്കി 2017ന്റെ അവസാനം മുതലാണ് പുതിയ ‘സ്വിഫ്റ്റി’നുള്ള ബുക്കിങ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഔദ്യോഗികമായി സ്വീകരിച്ചു തുടങ്ങിയത്. അതേസമയം വിവിധ ഡീലര്‍ഷിപ്പുകളാവട്ടെ അതിനു മുമ്പു തന്നെ പുതിയ ‘സ്വിഫ്റ്റി’നുള്ള ബുക്കിങ് ഏറ്റെടുക്കുന്നുണ്ടായിരുന്നു.
പുതിയ ‘സ്വിഫ്റ്റ്’ എത്തുന്നതോടെ പ്രൈം ലൂസന്റ് ഓറഞ്ചും മിഡ്‌നൈറ്റ് ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളും മാരുതി സുസുക്കി അവതരിപ്പിക്കുന്നുണ്ട്. അടുത്ത മാസം ആദ്യം നടക്കുന്ന ഓട്ടോ എക്‌സ്‌പോയിലാവും പുതിയ ‘സ്വിഫ്റ്റി’ന്റെ ഔപചാരിക അരങ്ങേറ്റം. പുതിയ കാറിനു നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് 15,000 രൂപയോളം വിലയേറുമെന്നാണു സൂചന.