തിരുവനന്തപുരം: നിരോധിച്ച വെളിച്ചെണ്ണകള്‍ വിപണിയിലെത്തുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കാനൊരുങ്ങി ഭക്ഷ്യസുരക്ഷ വകുപ്പ്. ഇതിനായി പ്രത്യേക സ്‌ക്വഡ് രൂപീകരിക്കും.
മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് 74 ബ്രാന്‍ഡ് വെളിച്ചെണ്ണകളാണ് ഭക്ഷ്യസുരക്ഷ വകുപ്പ് നിരോധിച്ചത്. വില കുറഞ്ഞ മറ്റ് ഭക്ഷ്യ എണ്ണകള്‍ കലര്‍ന്നു എന്ന് കണ്ടെത്തിയതിനെതുടര്‍ന്നായിരുന്നു നിരോധനം.
ഗുരുതര അസുഖങ്ങള്‍ക്ക് കാരാണാകുന്നതാണ് ഈ വെളിച്ചെണ്ണകള്‍. കോക്കോ ബാര്‍, മലബാര്‍ റിച്ച് കോക്കനട്ട് ഓയില്‍, കേര കിംഗ് കോക്കനട്ട് ഓയില്‍ തുടങ്ങി സ്വകാര്യ കമ്പനി ഉല്‍്പന്നങ്ങളാണ് നിരോധിച്ചത് മുഴുവനും.