പുതിയ രൂപത്തിലും ഭാവത്തിലും നിസാന്‍ മൈക്ര ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു

പുതിയ രൂപത്തിലും ഭാവത്തിലും പുതിയ മൈക്രെയെ ഇന്ത്യയില്‍ ബജറ്റ് വിലയില്‍ അവതരിപ്പിക്കാനൊരുങ്ങി ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസാന്‍.

ചെലവു കുറഞ്ഞ CMFA അടിത്തറയാണ് വരാനിരിക്കുന്ന പുതിയ ഇന്ത്യന്‍ മൈക്രയ്ക്ക് ആധാരമാവുക. ഇന്ത്യയില്‍ എത്തുന്ന മൈക്രയ്ക്ക് വലുപ്പം കൂടുമെന്നാണ് സൂചന. നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാകും പുതിയ മൈക്രയിലും ഉണ്ടാവുന്നത്. എബിഎസ്, എയര്‍ബാഗ് സംവിധാനങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി മൈക്ര വേരിയന്റുകളില്‍ ഒരുങ്ങും.

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ പോലുള്ള ഫീച്ചറുകള്‍ നിസാന്‍ മൈക്രയില്‍ പ്രതീക്ഷിക്കാം.

Top