365 ദിവസവും മികച്ച ഓഫറുകളുമായി ബിഎസ്എന്‍എല്‍

ടെലിക്കോം വിപണിയിലെ മത്സരത്തിൽ ശക്തമായി ഇടപെടുന്നതിന്റെ ഭാഗമായി ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ്, ബ്രോഡ്‌ബാൻഡ് പ്ലാനുകൾ പുതുക്കുന്നു. ഇപ്പോഴിതാ 367 രൂപയുടെ പ്ലാനും കമ്പനി പുതുക്കിയിരിക്കുകയാണ്. ഇനി മുതൽ ഈ പ്ലാനിന് 397 രൂപ നൽകേണ്ടി വരും. 30 രൂപയാണ് ഈ പ്ലാനിന് വർധിപ്പിച്ചിരിക്കുന്നത്. വില വർധിപ്പിക്കുന്നതിനൊപ്പം ആനുകൂല്യങ്ങളിലും വർധന വരുത്തിയിട്ടുണ്ട്. ഒരു വർഷത്തെ സർവ്വീസ് വാലിഡിറ്റിയുള്ള പ്ലാനാണ് ഇത്.

397 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 60 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങും 2 ജിബി ഡാറ്റയും നൽകുന്ന പ്ലാനാണ്. ഈ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ പായ്ക്ക് പേഴ്സണലൈസ്ഡ് റിംഗ് ബാക്ക് ടോണും (പിആർബിടി) 100 ​​സൌജന്യ എസ്എംഎസുകളും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഈ ആനുകൂല്യങ്ങളെല്ലാം 60 ദിവസത്തെ വാലിഡിറ്റിയുള്ളവയാണ്. 365 ദിവസത്തേക്ക് ലഭിക്കുന്ന സർവ്വീസ് വാലിഡിറ്റിക്കുള്ളിൽ മറ്റ് ആനുകൂല്യങ്ങൾക്കായി പ്രത്യേക വൗച്ചറുകൾ തിരഞ്ഞെടുക്കണം.

Top