നികുതി വെട്ടിപ്പുകള്‍ തടയാന്‍ ബുധനാഴ്ചമുതല്‍ പാന്‍കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

കൊച്ചി: നികുതി വെട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി പാന്‍കാര്‍ഡ് നിയമങ്ങളില്‍ ബുധനാഴ്ച മുതല്‍ മാറ്റങ്ങള്‍ വരുന്നു. ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ നോട്ടിഫിക്കേഷനിലാണ് ഇന്‍കം ടാക്‌സ് റൂള്‍സ് (1962) ഭേദഗതികള്‍ ഉള്ളത്.

ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ടര ലക്ഷമോ അതില്‍ കൂടുതലോ രൂപയുടെ ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും പാന്‍ കാര്‍ഡ് എടുത്തിരിക്കണം. ഇതിനായുള്ള അപേക്ഷകള്‍ മേയ് 31നുള്ളില്‍ സമര്‍പ്പിക്കണം.

ഒരു സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍, ഡയറക്ടര്‍, പാര്‍ട്ണര്‍, ട്രസ്റ്റി, അവകാശി, സ്ഥാപകന്‍, നടത്തിപ്പുകാരന്‍, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, പ്രിന്‍സിപ്പല്‍ ഓഫീസര്‍ തുടങ്ങിയ പദവികള്‍ വഹിക്കുന്ന വ്യക്തികള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അവരും മേയ് 31നു മുന്‍പ് പാന്‍ കാര്‍ഡ് എടുക്കേണ്ടതാണ്.

അമ്മമാര്‍ ഏക രക്ഷാകര്‍ത്താവാണെങ്കില്‍ പാന്‍ അപേക്ഷയില്‍ പിതാവിന്റെ പേര് രേഖപ്പെടുത്തേണ്ടതില്ലെന്നും ഇന്‍കം ടാക്‌സ് റൂള്‍സില്‍ പറയുന്നു.

Top