പാരിസ്ഥിതിക അനുമതി നേടി നിർമ്മിക്കാൻ ഒരുങ്ങുന്ന പുതിയ പാർലിമെന്ററി മന്ദിരം

ൽഹി : സെന്‍ട്രല്‍ വിസ്താ പ്രോജക്ടിന് പാരിസ്ഥിതിക അനുമതി. പുതിയ പാര്‍ലമെന്റ് മന്ദിരം അടക്കമുള്ളവയുടെ നിര്‍മാണത്തിനാണ് അനുമതി. പുതുക്കി സമര്‍പ്പിച്ച പദ്ധതിയാണ് അംഗീകരിച്ചത്.പുതിയ പദ്ധതി അനുസരിച്ച് ചെലവ് 1,656 കോടി രൂപ കൂടി കൂടും.

നേരത്തെ നിര്‍ദേശിച്ചിരുന്ന 11,794 കോടിയില്‍ നിന്നും 13,450 കോടി ആയി ചെലവ് ഉയരും.പാരിസ്ഥിതിക അനുമതി കിട്ടിയ സാഹചര്യത്തില്‍ നിര്‍മാണാനുമതിക്കായി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ സുപ്രിം കോടതിയില്‍ സമീപിക്കാനാണ് നീക്കം.

Top