ആഗോള വിപണിയില്‍ എണ്ണവില ഇടിയുന്ന സാഹചര്യം മുന്‍നിര്‍ത്തി ഇന്ധന നിരക്കില്‍ മാര്‍ച്ച് മാസം ഇളവ് ഏര്‍പ്പെടുത്തി യു.എ.ഇ. യു.എ.ഇയില്‍ മാര്‍ച്ചിലെ ഇന്ധന വില പ്രഖ്യാപിച്ചപ്പോള്‍ പെട്രോള്‍ ലിറ്ററിന് 8 ഫില്‍സ് വീതം കുറഞ്ഞു. ഡീസലിന് 15 ഫില്‍സും.
മാര്‍ച്ച് മാസം സൂപ്പര്‍ 98 ലിറ്ററിന് 2 ദിര്‍ഹവും 16 ഫില്‍സുമായിരിക്കും നിരക്ക്. നിലവില്‍ ഇത് 2.24 ദിര്‍ഹമാണ്. സ്‌പെഷ്യല്‍ 95 ലിറ്ററിന് 2.04 ദിര്‍ഹമായിരിക്കും നിരക്ക്. ഈ മാസം ഇത് 2.12 ദിര്‍ഹം.
മാര്‍ച്ചിലെ നിരക്ക് ഇ-പ്ലസ് 91 ലിറ്ററിന് 1.97 ദിര്‍ഹവും ഡീസലിന് ലിറ്ററിന് 2.25 ദിര്‍ഹവും ആയിരിക്കും. ഇ-പ്ലസ് ഈ മാസം ലിറ്ററിന് 2.05 ദിര്‍ഹമാണ് നിരക്ക്. ഡീസലിന് 2.40 ദിര്‍ഹവും.