ദുബായ് : ദുബായില്‍ വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കാന്‍ പുതിയ പദ്ധതികളുമായി റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി.
പാര്‍പ്പിട മേഖലകളിലും ജനസാന്ദ്രത കൂടിയ മേഖലകളിലും ബഹുനില പാര്‍ക്കിങ് കെട്ടിടങ്ങള്‍ പണിയുമെന്ന് അധികൃതര്‍ അറിയിച്ചു.
ഓരോ താമസ മേഖലകളിലും എത്ര പാര്‍ക്കിങ് വേണമെന്നു കണക്കെടുപ്പു പൂര്‍ത്തിയാക്കിയാണ് അനുയോജ്യമായ പാര്‍ക്കിങ് കെട്ടിടം നിര്‍മിക്കുക.
നിലവില്‍ ഒന്നേകാല്‍ ലക്ഷം ഉപരിതല പാര്‍ക്കിങ്ങുകള്‍ ആര്‍ടിഎക്കു കീഴില്‍ എമിറേറ്റിലുണ്ട്.നിലവിലുള്ളവ മോടികൂട്ടുന്നതിനും തുക ചെലവിട്ടതായി അധികൃതര്‍ സൂചിപ്പിച്ചു.
അശാസ്ത്രീയമായും മാര്‍ഗതടസ്സം സൃഷ്ടിക്കുന്ന വിധത്തിലും വാഹനം പാര്‍ക്ക് ചെയ്താല്‍ അത്തരം വാഹനങ്ങളുടെ ചിത്രം പകര്‍ത്തിയാണു നടപടികള്‍ സ്വീകരിക്കുന്നതെന്നും ഉദ്യോഗസ്ഥന്മാരെ നിയമിച്ചാണ് അനധികൃത പാര്‍ക്കിങ് തടയുന്നതെന്നും ആര്‍ടിഎ അധികൃതര്‍ പറഞ്ഞു.