ദൂരം കൂടുംതോറും സ്‌നേഹത്തിന്റെ ആഴം കൂടും എന്നു വിശ്വസിക്കുന്ന ഒരു വലിയ സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.
ജോലി, പഠന എന്നീ ആവശ്യങ്ങള്‍ക്കായി ഉറ്റവരെ പിരിഞ്ഞ് രണ്ട് നാടുകളില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരായ ഭാര്യാ ഭര്‍ത്താക്കന്മാര്‍ മുതല്‍ കാമുകീകാമുകന്‍മാര്‍ വരെ ഉണ്ടിവിടെ. ഇരു ദ്രുവങ്ങളില്‍ ജീവിക്കുന്നവരെ ഒന്നിച്ച് ചേര്‍ത്ത് നിര്‍ത്തുന്നത് സ്മാര്‍ട്ട് ഫോണുകളും അതിലെ ആപ്പുകളുമാണ് .
ശരിക്കും നേരിട്ട് കണ്ടും കാണാതെയും അകലെ നിന്ന് അടുപ്പം അനുഭവിച്ചറിയാന്‍ സ്മാര്‍ട്‌ഫോണുകള്‍ക്ക് കൂടുതല്‍ സ്മാര്‍ട്ടായേ പറ്റൂ.
രണ്ടുപേര്‍ക്കിടയിലുള്ള അകലം കുറച്ച് ആപ്പുകളില്‍ മുമ്പന്‍ വാട്‌സ്ആപ്പാണെന്ന് നമുക്ക് നന്നായറിയാം. ശബ്ദവും ചിത്രവും വീഡിയോയും ഇമോജികളും കൈമാറി നമ്മള്‍ നന്നായി ഉപയോഗപ്പെടുത്തുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ കാലത്ത് അത് ഒരു നല്ല കുടുംബ ആപ്പുകൂടിയാണ്.
സ്‌കൈപ്പും സ്‌നാപ് ചാറ്റും വീ ചാറ്റുമടക്കം ഒട്ടനവധിയുണ്ട് ഈ ശ്രേണിയില്‍. എന്നാല്‍ കൂടുതല്‍ അടുപ്പം പങ്കുവെയ്ക്കാവുന്ന ആപ്പുകളില്‍ മുമ്പനാണ് അവൊകാഡോ (Avocado).
ആന്‍ഡ്രോയ്ഡിലും ഐഒഎസ്സിലുമായി അരക്കോടിയോളം പേര്‍ ഈ അവൊകാഡോ ആപ്പ് ഉപയോഗിക്കുന്നുണ്ട്. കാലിഫോര്‍ണിയക്കാരായ ണ സോഫ്റ്റ്‌വെയേഴ്ാണ് ഈ ആപ്പിന് ജീവന്‍ നല്‍കിയവര്‍ .മറ്റുള്ള ആപ്ലിക്കേഷന്‍സില്‍ നിന്ന് അവൊകാഡോ വ്യത്യസ്തമായ ഏറെ ഫീച്ചറുകള്‍ ഉണ്ട്. വ്യക്തിഗതമായ ആപ്പാണ് അവൊകാഡോ എന്ന് ഒറ്റനോട്ടത്തില്‍ തന്നെ പറയാം.
ആശയവിനിമയം വാക്കുകള്‍ക്കപ്പുറത്ത് ഇമോജികളിലൂടെ അവതരിപ്പിക്കുന്ന ആപ്പാണ് അവൊകാഡോ. രണ്ടുപേരും ഇമെയില്‍വഴി തിരിച്ചറിഞ്ഞ് അനുവാദം കൊടുത്താല്‍ മാത്രമേ അവൊക്കാഡോ വഴി ആശയവിനിമയം നടത്താന്‍ സാധിക്കുകയുള്ളു.
ചിത്രങ്ങളും വീഡിയോകളും മാത്രമല്ല സ്‌ക്രീനില്‍ ചിത്രം വരച്ചും കൈമാറാം, നല്ല കളര്‍ഫുളായി. കൂടാതെ ‘സെന്‍ഡ് യുവര്‍ മൂഡ്’ എന്ന ഓപ്ഷനാണ് മറ്റൊന്ന്. സ്വന്തം ചിത്രം ഇമോജിയുടെ സ്വഭാവത്തില്‍ കൈമാറാനുള്ള സംവിധാനവും ഈ ആപ്പിലുണ്ട്.കൂടാതെ തിരക്കിലാണെങ്കില്‍ ഒറ്റ ടാപ്പില്‍ വിവരമറിയിക്കാനുള്ള ക്വിക് നോട്ട് സംവിധാനമുണ്ട്.
സര്‍വോപരി അടുപ്പം വെര്‍ച്വല്‍ ആലിംഗനമായും ചുംബനമായും കൈമാറാനുള്ള ഓപ്ഷനാണ് മറ്റൊന്ന്. രണ്ടുപേര്‍ക്കിടയിലുള്ള അകലം കുറച്ചു നേരത്തേക്കെങ്കിലും ഇല്ലാതാക്കാന്‍ കഴിയുന്ന ആപ്പാണ് അവൊകാഡോ എന്ന് ചുരുക്കം.
അതിലുപരി സൗഹൃദത്തിന്റെ ആപ്പാണ് അവൊക്കാഡോ എന്ന് റിവ്യൂകള്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അപ്‌ഡേഷനില്ലെന്ന പരാതിയൊഴിച്ചാല്‍ ഉപയോക്താക്കള്‍ ബഹുഭൂരിപക്ഷവും അവൊകാഡോ ആപ്പില്‍ സംതൃപ്തരാണ്.