പുതിയ റോഡ് വികസന പദ്ധതികള്‍ ഉടനില്ലന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: പുതിയ റോഡ് വികസന പദ്ധതികള്‍ വിവിധ അനുമതികള്‍ ഉറപ്പുവരുത്തിയ ശേഷം മാത്രമേ അവതരിപ്പിക്കുകയുള്ളുവെന്ന് കേന്ദ്ര ഗതാഗത തുറമുഖ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.

ഭൂമി ഏറ്റെടുക്കല്‍, പാരിസ്ഥിതിക അനുമതി, യൂട്ടിലിറ്റി തുടങ്ങിയ എല്ലാ അനുമതികളും ലഭിച്ചാല്‍ മാത്രമേ ഭാവി റോഡ് വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെടുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

2014-ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം രാജസ്ഥാനില്‍ ദേശീയ പാതകളുടെ എണ്ണവും ദൈര്‍ഘ്യവും ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്നാണ് ഗഡ്കരി അവകാശപ്പെടുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജസ്ഥാനിലെ ദേശീയ പാതകളുടെ ദൈര്‍ഘ്യം 7,498 കിലോ മീറ്ററില്‍ നിന്നും, 14,465 കിലോ മീറ്ററായി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top