പ്രണയിക്കുന്നവര്‍ക്ക് വേണ്ടി പുതിയ ചിത്രം ‘പ്രേമസൂത്രം’ ഒരുങ്ങുന്നു

ലയാള സിനിമയിൽ നിരവധി പ്രണയ ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാ ചിത്രങ്ങളും പ്രേക്ഷകർ സ്വീകരിച്ചതുമാണ്.

വീണ്ടും പുതിയൊരു പ്രണയ ചിത്രം വെള്ളിത്തിരയിൽ എത്തുകയാണ്. എന്നാല്‍ ഈ ചിത്രം പ്രണയിക്കുന്നവര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്.

പ്രേമസൂത്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയുന്നത് ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിന്റെ സംവിധായകൻ ജിജു അശോകനാണ്.

കമലം ഫിലിംസിന്റെ ബാനറില്‍ ടി .ബി രഘുനാഥന്‍ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

അശോകന്‍ ചരുവിലിന്റെ ചെറു കഥയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്.

തൃശൂര്‍,ഗുരുവായൂര്‍, പാലക്കാട്,കൊല്ലങ്കോട് എന്നിവിടങ്ങളിലായാണ് ചിത്രീകരണം.

ചെമ്പന്‍ വിനോദ് ധര്‍മജന്‍, ബാലു വര്‍ഗീസ്‌,സുധീര്‍കരമന, വിഷ്ണു ഗോവിന്ദന്‍, ശ്രീജിത്ത്‌രവി, ശശാങ്കന്‍,വിജിലേഷ്, മുസ്തഫ,സുമേഷ് വെട്ടുകിളി പ്രകാശ്,ബിറ്റോഡേവിസ്, കുഞ്ഞൂട്ടി,ചേതന്‍,ലിജോമോള്‍ അനുമോള്‍,അഞ്ജലി ഉപാസന,മഞ്ചു മറിമായം, എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

ഛായാഗ്രഹണം സ്വരൂപ്‌ഫിലിപ്പ് നിർവഹിക്കുന്നു. ഗോപി സുന്ദര്‍ സംഗീതം നൽകുന്ന ചിത്രത്തിന്റെ ഗാനരചന ഹരിനാരായണന്‍, ജിജു അശോകന്‍ എന്നിവർ നിർവഹിച്ചിരിക്കുന്നു.

Top