ഫേസ്ബുക്ക് ഗ്രൂപ്പുകൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നു. ഉള്ളടക്കം ഇനി മുതല്‍ കര്‍ശനമായി വിലയിരുത്തും. ഹാനികരമായ ഉള്ളടക്കം ഉണ്ടെങ്കില്‍ ഒരുപക്ഷേ ഗ്രൂപ്പ് തന്നെ അടച്ചുപൂട്ടും. നിയമങ്ങള്‍ ലംഘിച്ചതായി റിപ്പോര്‍ട്ട് ചെയ്താല്‍ നിയമങ്ങള്‍ ലംഘിക്കുന്ന ഗ്രൂപ്പ് അംഗങ്ങള്‍ക്കെതിരെയും കമ്പനി നടപടിയെടുക്കും.
നിയമങ്ങള്‍ ലംഘിക്കുന്ന ഗ്രൂപ്പുകള്‍ക്കും അംഗങ്ങള്‍ക്കും പ്ലാറ്റ്‌ഫോമില്‍ പരിധി ഉണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചു. “കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ലംഘനങ്ങളുള്ള ഒരു ഗ്രൂപ്പില്‍ ചേരുമ്പോള്‍ ഇതിനെക്കുറിച്ച് ആളുകളെ അറിയിക്കുമെന്നും ഫേസ്ബുക്ക് പറഞ്ഞു. അതിനാല്‍ അവര്‍ക്ക് ഗ്രൂപ്പില്‍ ചേരണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ കഴിയും.നിലവിലുള്ള അംഗങ്ങള്‍ക്കായി, ഞങ്ങള്‍ ആ ഗ്രൂപ്പിന്റെ ഉള്ളടക്കത്തിന്റെ
വിതരണം കുറയ്ക്കുന്നതിനാല്‍ അത് ന്യൂസ് ഫീഡില്‍ കാണിക്കുന്നതും കുറയ്ക്കും.”ഫേസ്ബുക്ക് എഞ്ചിനീയറിംഗ് വിപി ടോം അലിസണ്‍ ഒരു ബ്ലോഗില്‍ വ്യക്തമാക്കി.
ഒരു അഡ്മിന്‍ അല്ലെങ്കില്‍ മോഡറേറ്റര്‍ അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുന്നതുവരെ ഗ്രൂപ്പില്‍ നിന്നുള്ള ഉള്ളടക്കം പ്രേക്ഷകരെ കാണിക്കില്ല.