ബുധനാഴ്ച മുതല്‍ എസ്.ബി.ഐ. എ.ടി.എം. വഴി പിന്‍വലിക്കാവുന്ന തുക 20,000 രൂപ മാത്രം

കോഴിക്കോട്: ക്ലാസിക്, മാസ്‌ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ വഴി എസ്.ബി.ഐ.യുടെ എ.ടി.എമ്മിലൂടെ ഒറ്റ ദിവസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി കുറച്ചു. ബുധനാഴ്ച മുതല്‍ എടുക്കാവുന്നത് 20,000 രൂപ മാത്രമായിരിക്കും. നിലവിലെ ഒരുദിവസം 40,000 രൂപ വരെ എന്ന പരിധിയാണ് കുറച്ചത്.

ഒറ്റദിവസം കൂടുതല്‍ തുക പിന്‍വലിക്കാനുള്ളവര്‍ മറ്റു ഡെബിറ്റ് കാര്‍ഡ് വേരിയന്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.

എസ്.ബി.ഐ.യുടെ ഗോള്‍ഡ്, പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകളുടെ പരിധിയില്‍ മാറ്റം വരുത്തിയിട്ടില്ല. ഈ കാര്‍ഡ് ഉടമകള്‍ക്ക് ഒരുദിവസം യഥാക്രമം 50,000 രൂപ, ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാവുന്നതാണ്

Top