വാട്സാപ്പ് ആപ്ലിക്കേഷനിലെ ക്യൂആര്‍ കോഡ് സ്‌കാനര്‍ ഉപയോഗിച്ച് വാട്സാപ്പ് വെബ്/ഡെസ്‌ക് ടോപ്പ് പതിപ്പിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോഴാണ് നമ്മുടെ വാട്സാപ്പ് ചാറ്റുകള്‍ ഡെസ്‌ക്ടോപ്പില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍
ഇത് നിങ്ങള്‍ അറിയാതെ മറ്റാര്‍ക്കും ചെയ്യാന്‍ സാധിക്കും.
അതുകൊണ്ടു തന്നെ ക്യുആര്‍ കോഡ് സ്‌കാനര്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ഫിംഗര്‍പ്രിന്റ്, അല്ലെങ്കില്‍ ഫെയ്സ്ഐഡി വെരിഫിക്കേഷന്‍ ചോദിക്കുന്ന സുരക്ഷാ കവചമാണ് വാട്സാപ്പ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഈ അപ്ഡേറ്റ് ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും.
പുതിയ പോളിസി അപ്ഡേറ്റുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വാട്സാപ്പ് പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുന്നത്.