സംസ്ഥാനത്ത് പുതിയ ആറ് വാഹന രജിസ്‌ട്രേഷന്‍ കോഡുകള്‍ കൂടി നിലവില്‍ വന്നു

diesel-vehicles

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ആറ് വാഹന രജിസ്‌ട്രേഷന്‍ കോഡുകള്‍ കൂടി നിലവില്‍ വന്നു. പുതുയതായി രൂപീകരിച്ച ആറു സബ് ആര്‍ടി ഓഫീസുകള്‍ക്കായി കെഎല്‍ 74 മുതല്‍ കെഎല്‍ 79 വരെയാണ് അനുവദിച്ചത്.

കാട്ടാക്കട 74, തൃപ്പയാര്‍ 75, നന്മണ്ട 76, പേരാമ്പ്ര 77, ഇരിട്ടി 78, വെള്ളരിക്കുണ്ട് 79 എന്നിങ്ങനെയാണു പുതിയ കോഡുകള്‍. ഇവിടങ്ങളില്‍ സബ് ആര്‍ടി ഓഫീസുകള്‍ തുടങ്ങാന്‍ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

നിലവില്‍ കെഎല്‍ 01 മുതല്‍ കെഎല്‍ 73 വരെയാണ് 17 ആര്‍ടി ഓഫിസുകള്‍ക്കും 61 സബ് ആര്‍ടി ഓഫിസുകള്‍ക്കുമായി നല്‍കിയിട്ടുള്ളത്. കെഎല്‍ 15 കെഎസ്ആര്‍ടിസി ബസുകള്‍ക്കുള്ളതാണ്. കാഡിനു ശേഷം വരുന്ന 1 മുതല്‍ 9999 വരെയുള്ള റജിസ്‌ട്രേഷന്‍ നമ്പറുകള്‍ വാഹന ഉടമ തിരഞ്ഞെടുക്കുകയാണെങ്കില്‍ 3000 രൂപയാണു ഫീസ്. ഒരു നമ്പറിന് ഒന്നിലേറെ ആവശ്യക്കാര്‍ വന്നാല്‍ ലേലത്തിലൂടെ നമ്പര്‍ നല്‍കും.

Top