ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ അടിവസ്ത്രങ്ങളില്‍ ഘടിപ്പിക്കാവുന്ന സ്മാര്‍ട്ട് സ്റ്റിക്കറുകള്‍ വരുന്നു.
മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) യിലെ ഗവേഷകരാണ് കാലികപ്രസക്തി ഏറെയുള്ള ഈ സ്റ്റിക്കറുകള്‍ വികസിപ്പിച്ചെടുത്തത്.
ബ്ലൂടൂത്ത് വഴി ഫോണും സ്റ്റിക്കറുമായി ബന്ധിപ്പിക്കാം. ഏറെ അടുപ്പമുള്ള, മറ്റ് അഞ്ച് മൊബൈലുകളുമായും സ്റ്റിക്കര്‍ കണക്റ്റ് ചെയ്യണം.
സ്മാര്‍ട്ട് സ്റ്റിക്കറില്‍ സ്പര്‍ശനമേറ്റാല്‍ ബ്ലൂടൂത്ത് വഴി കണക്റ്റ് ചെയ്ത മൊബൈലില്‍ സന്ദേശമെത്തും.
അനുവാദത്തോടെയാണോ സ്പര്‍ശനമെന്ന ചോദ്യത്തിന് ‘ നോ’ എന്ന് ഉത്തരം നല്‍കിയാല്‍ കണക്റ്റ് ചെയ്തിട്ടുള്ള മറ്റ് അഞ്ചു മൊബൈലുകളിലേക്കും സന്ദേശമെത്തും.