സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ പോലും വമ്പന്‍ ഡിമാന്‍ഡും വിലയുമുള്ള സ്വിഫ്റ്റിന്റെ പുത്തന്‍ പതിപ്പുമായി മാരുതി സുസുക്കി വീണ്ടുമെത്തുന്നു. സമൂലമായ ഡിസൈന്‍ മാറ്റങ്ങള്‍, ഫീച്ചര്‍ അപ്ഗ്രേഡുകള്‍, ശക്തമായ ഹൈബ്രിഡ് പവര്‍ട്രെയിന്‍ എന്നിവ ഉപയോഗിച്ച് അഞ്ചാം തലമുറയിലേക്ക് പ്രവേശിക്കാന്‍ മാരുതി സ്വിഫ്റ്റ് തയ്യാറായിക്കഴിഞ്ഞു. ലിറ്ററിന് 35 മുതല്‍ 40 കിലോമീറ്റര്‍ എന്ന എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് ആണ് പുത്തന്‍ സ്വിഫ്റ്റിന്റെ പ്രധാന ആകര്‍ഷണം. ഇത് യാതാര്‍ത്ഥ്യമായാല്‍ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറായി സ്വിഫ്റ്റ് മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആരാധകരുടെ ആകാംക്ഷക്ക് വിരാമമിട്ടുകൊണ്ട് പുതിയ സ്വിഫ്റ്റിന്റെ കണ്‍സെപ്റ്റിനെ ഔദ്യോഗികമായി പുറത്തുവിട്ടരിക്കുകയാണ് സുസുക്കിയിപ്പോള്‍. 2023 ഒക്ടോബര്‍ 26 നും നവംബര്‍ അഞ്ചിനും ഇടയില്‍ നടക്കുന്ന ടോക്കിയോ മോട്ടോര്‍ ഷോയ്ക്ക് മുന്നോടിയായാണ് സുസുക്കി അടുത്ത തലമുറ സ്വിഫ്റ്റിനെ ടീസ് ചെയ്തത്. പുതുക്കിയ ഡിസൈന്‍ സൂചകങ്ങളോടൊപ്പം നീലയും, കറുപ്പും ഇരട്ട-ടോണ്‍ എക്സ്റ്റീരിയറിലുള്ള ചിത്രങ്ങള്‍ സുസുക്കി പുറത്തുവിട്ടിരുന്നു. നിലവിലെ തലമുറ സ്വിഫ്റ്റിന് സമാനമായ ഡിസൈന്‍ ഭാഷയാണ് അവതരിപ്പിക്കുന്നതെങ്കിലും, ഇതിന് ചില പ്രധാന സ്‌റ്റൈലിംഗ് അപ്ഡേറ്റുകള്‍ ഉണ്ട്. കാറിന്റെ പ്രൊഫൈലിന്റെ നീളത്തിലൂടെ ഓടുകയും ബോണറ്റിലേക്ക് കൂടിച്ചേരുകയും ചെയ്യുന്ന ഡോര്‍ ഹാന്‍ഡിലുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്രീസാണ് അത് കിക്ക് ഓഫ് ചെയ്യുന്നത്. ഇതിനുപുറമെ, മുന്‍ഭാഗത്തിന് അപ്ഡേറ്റ് ചെയ്ത ഗ്രില്‍ ഡിസൈനും ഫ്രണ്ട് ബമ്പറില്‍ ക്രോം ടച്ചുകളും ലഭിക്കുന്നു. പുതുതലമുറ സ്വിഫ്റ്റിന് പുതുക്കിയ അലോയ് വീല്‍ ഡിസൈനുമുണ്ട്.
അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോ 5-സ്പീഡ് എഎംടിയോ വാഗ്ദാനം ചെയ്യുന്ന 90 എച്ച്പിയും 113 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന സിംഗിള്‍ 1.2-ലിറ്റര്‍, നാല് സിലിണ്ടര്‍ എഞ്ചിനാണ് ഇന്ത്യന്‍ വിപണിയിലെ നിലവിലെ-ജെന്‍ സ്വിഫ്റ്റിന്റെ സവിശേഷത. ഇന്ത്യ-സ്‌പെക്ക് സ്വിഫ്റ്റ് പെട്രോള്‍ അല്ലെങ്കില്‍ സിഎന്‍ജി ഓപ്ഷനുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം പുതിയ സ്വിഫ്റ്റിന്റെ എഞ്ചിനെക്കുറിച്ചോ പുതിയ സ്വിഫ്റ്റിനൊപ്പം വാഗ്ദാനം ചെയ്യുന്ന ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളെക്കുറിച്ചോ സുസുക്കി ഒന്നുംതന്നെ വെളിപ്പെടുത്തിയിട്ടില്ല. ഡ്രൈവിംഗ് പ്രകടനവും ഇന്ധനക്ഷമതയും തമ്മില്‍ സന്തുലിതമാക്കുന്ന ഉയര്‍ന്ന പ്രകടനമുള്ള എഞ്ചിന്‍ കാറില്‍ ഉണ്ടാകുമെന്ന് കമ്പനി പറയുന്നു. സുരക്ഷയുടെ കാര്യത്തില്‍, ഡ്യുവല്‍ സെന്‍സര്‍ ബ്രേക്ക് സപ്പോര്‍ട്ട്, കൂട്ടിയിടി ലഘൂകരിക്കുന്ന ബ്രേക്കിംഗ്, അഡാപ്റ്റീവ് ഹൈ ബീം സിസ്റ്റം, ഡ്രൈവര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ പോലുള്ള മെച്ചപ്പെടുത്തിയ സുരക്ഷാ സാങ്കേതികവിദ്യ 2024 സ്വിഫ്റ്റില്‍ അവതരിപ്പിക്കുമെന്ന് സുസുക്കി വെളിപ്പെടുത്തി.