ടൊയോട്ടയുടെ പുതിയ കാംറി എത്തി വിപണിയില്‍ ; വില 31.88 ലക്ഷം മുതല്‍

ഡംബര സെഡാന്‍ ശ്രേണിയിലെ ടൊയോട്ടയുടെ പ്രതിനിധിയാണ് കാംറി. ടൊയോട്ടയുടെ ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്‌ഫോമിലാണ് കാംറിയുടെ നിര്‍മാണം. കാംറിയുടെ പുതിയ മോഡല്‍ നിരത്തിലെത്തി. 31.99 ലക്ഷം മുതല്‍ 39.82 ലക്ഷം രൂപയാണ് പുതിയ കാംറിയുടെ ഇന്ത്യയിലെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ മോഡലിനെക്കാള്‍ 35 എംഎം നീളവും 15 എംംഎം വീതിയും 25 എംഎം ഉയരവും കൂട്ടിയാണ് പുതിയ കാംറി പുറത്തിറക്കിയിരിക്കുന്നത്. രൂപത്തിലും ഏറെ പുതുമകളുമായാണ് പുതിയ കാംറി എത്തിയിട്ടുള്ളത്. എല്‍ഇഡി ഡിആര്‍എല്‍ നല്‍കിയിട്ടുള്ള പുതിയ പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, രണ്ട് ഭാഗങ്ങളായി നല്‍കിയിട്ടുള്ള ഗ്രില്‍, വലിയ എയര്‍ഡാം, പുതിയ ബമ്പര്‍, എന്നിവാണ് പുതുതലമുറ കാംറിയുടെ സവിശേഷതകള്‍.

പത്ത് എയര്‍ബാഗ്, ടൊയോട്ട സ്റ്റാര്‍ സേഫ്റ്റി സിസ്റ്റം എന്നിവയ്‌ക്കൊപ്പം സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, സ്മാര്‍ട്ട് സ്‌റ്റോപ്പ് ടെക്‌നോളജി എന്നിവ സുരക്ഷയുടെ കരുത്തുയര്‍ത്തുന്നു.

സിവിടി ഗിയര്‍ ബോക്‌സില്‍ 2.5 ലിറ്റര്‍ പെട്രോള്‍, ഹൈബ്രിഡ് എന്‍ജിനുകളിലാണ് കാംറി ഇന്ത്യയിലെത്തുന്നത്. 2494 സിസിയില്‍ 178.4 ബിഎച്ച്പി പവറും 233 എന്‍എം ടോര്‍ക്കുമാണ് കാംറി ഉത്പാദിപ്പിക്കുന്നത്. 210 കിലോമീറ്റര്‍ പരമാവധി വേഗത നല്‍കുന്ന ഈ വാഹനത്തിന് 9.2 സെക്കന്റിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും.

Top