അബുദാബി: ജൂലൈ ഒന്നു മുതല്‍ അബുദാബിയില്‍ പുതിയ ഗതാഗത പരിഷ്‌കാരങ്ങള്‍ നിലവില്‍ വരും.
ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് വലിയ പിഴകള്‍ നല്‍കിയാണ് ഗതാഗത പരിഷ്‌കാരങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
സീറ്റ്‌ബെല്‍റ്റ് ഇടാത്തവരും കുട്ടികളെ മുന്നിലിരുത്തി ഡ്രൈവ് ചെയ്യുന്നവരും വന്‍ പിഴ കൊടുക്കേണ്ടിവരും.
ട്രാഫിക് ലൈറ്റ് അവഗണിക്കുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ ലഭിക്കും. കൂടാതെ, ഒരു മാസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും.
അനധികൃതമായി യാത്രക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങള്‍, അശ്രദ്ധയോടെ വാഹനമോടിക്കല്‍ എന്നിവയ്ക്കും പിഴ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
കൂടാതെ, മൂന്നു ചക്രമുള്ള വാഹനങ്ങള്‍ വഴിയിലിറക്കി ഓടിച്ചാല്‍ 3000 ദിര്‍ഹം പിഴയ്ക്കു പുറമേ 90 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യുമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി.