യുവാക്കളുടെ മനം കവരാന്‍ 2020 റോക്കറ്റ് 3 മോഡല്‍ ഡിസംബര്‍ അഞ്ചിന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് സൂചന. ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫ് ആണ് ഈ മോഡല്‍ അവതരിപ്പിക്കുക.
പ്രൊഡക്ഷന്‍ മോട്ടോര്‍സൈക്കിളിലെ ഏറ്റവും വലിയ എന്‍ജിനോടെയായിരിക്കും(2500 സിസി) റോക്കറ്റ് 3 മോഡല്‍ എത്തുന്നത്. ആരെയും കൊതിപ്പിക്കുന്ന രൂപ ഭംഗി ആയിരിക്കും റോക്കറ്റ് 3 മോഡലിന്.
പുതിയ അലൂമിനിയം ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. ഇതുവഴി മുന്‍മോഡലിനെക്കാള്‍ 15 കിലോഗ്രാമോളം ഭാരം കുറവാണ് 2020 റോക്കറ്റ് 3 മോഡലിനുള്ളത്. ഫുള്‍ എല്‍ഇഡി ട്വിന്‍ ഹെഡ്ലൈറ്റ്, എല്‍ഇഡി ടെയില്‍ലൈറ്റ്, എല്‍ഇഡി ഇന്‍ഡികേറ്റര്‍, എല്‍ഇഡി ലൈസന്‍സ് പ്ലേറ്റ് ലൈറ്റ്, ട്രിപ്പിള്‍ എക്സിറ്റ് സൈലന്‍സര്‍, 20 ഇഞ്ച് സ്പോര്‍ട്ടി വീല്‍, വലിയ സീറ്റുകള്‍, സിംഗിള്‍ സൈഡെഡ് സ്വിന്‍ഗ്രാം, അഡ്ജസ്റ്റബിള്‍ ബാക്ക് റെസ്റ്റ് (ജിടി മോഡല്‍), ഫ്ളൈ സ്‌ക്രീന്‍ (ജിടി മോഡല്‍), സ്പോര്‍ട്ടി ഗ്രാഫിക്സ് എന്നിവ റോക്കറ്റിനെ വ്യത്യസ്തമാക്കുന്നതായിരിക്കും.
6000 ആര്‍പിഎമ്മില്‍ 165 എച്ച്പി പവറും 4000 ആര്‍പിഎമ്മില്‍ 221 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ മാസീവ് എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്. 2.89 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ റോക്കറ്റിന് സാധിക്കും. 2500 സിസി ഇന്‍ലൈന്‍ ത്രീ സിലിണ്ടര്‍ വാട്ടര്‍ കൂള്‍ഡ് ട്രിപ്പിള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്.
റോക്കറ്റ് 3 ആര്‍ മോഡലിന് 21,900 ഡോളറും (15.70 ലക്ഷം രൂപ) റോക്കറ്റ് 3 ജിടിക്ക് 22,600 ഡോളറുമാണ് (16.20 ലക്ഷം രൂപ) വിദേശത്തെ വില. ഇന്ത്യയിലെ വില ലോഞ്ചിങ് വേളയില്‍ മാത്രമേ കമ്പനി പുറത്തുവിടു.