അശോക് ലെയ്‌ലാന്റില്‍നിന്ന് ഭാരം ചുമക്കാന്‍ പുതിയ ട്രക്കുകള്‍

Ashok Leyland

വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്‌ലാന്റ് ‘ക്യാപ്റ്റന്‍ ഹോലജ്’, ‘3718 പ്ലസ്’ ട്രക്കുകള്‍ പുറത്തിറക്കി. ലോജിസ്റ്റിക് വ്യവസായ മേഖല ആവശ്യപ്പെടുന്ന രീതിയില്‍ സവിശേഷമായ രൂപകല്‍പ്പനയാണ് ക്യാപ്റ്റന്‍ ഹോേലജ് ട്രക്കുകള്‍ക്കുള്ളത്.

ഉയര്‍ന്ന പിക്ക് അപ്പ്, മികച്ച ഡ്രൈവിങ് സൗകര്യം, അതുല്യമായ ഇന്ധന ക്ഷമത എന്നിവ തുടക്കത്തിലെ ലഭിക്കുമെന്നതാണ് ട്രക്കുകളുടെ സവിശേഷത. സുരക്ഷാ സംവിധാനമായ ഫ്രണ്ടല്‍ ക്രാഷ് പ്രൊട്ടക്ഷനുമായാണ് ട്രക്ക് അവതരിപ്പിച്ചിട്ടുള്ളത്.

നേര്‍ക്കുനേര്‍ കൂട്ടിമുട്ടുന്ന സാഹചര്യമുണ്ടായാല്‍ അതിന്റെ ആഘാതം വാഹനം പിടിച്ചെടുത്ത് ഉള്ളിലുള്ളവരെ സുരക്ഷിതരാക്കുന്ന രീതിയിലാണ് സംവിധാനം. 25 ടണ്‍, 31 ടണ്‍, 37 ടണ്‍ ഭാര വിഭാഗങ്ങളില്‍ ക്യാപ്റ്റന്‍ ഹോലജ് ട്രക്കുകള്‍ ലഭ്യമാണ്.

മാര്‍ക്കറ്റ് ലോഡ്, പാര്‍സല്‍, ടാങ്കറുകള്‍, മൊത്തമായുള്ള സിമന്റ് കൈമാറ്റം, കണ്ടയ്‌നറുകള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ നിറവേറ്റാനാകും വിധമാണ് ശ്രേണിയെന്ന് അശോക് ലെയ്‌ലാന്റിന്റെ ഗ്ലോബല്‍ ട്രക്‌സ് പ്രസിഡന്റ് അനൂജ് കത്താരിയ വ്യക്തമാക്കി.

Top