പുതിയ ടിവിഎസ് അപാച്ചെ RTR 160 4V വിപണിയില്‍ എത്തി ; വില 81,490 രൂപ മുതല്‍

tvs-apache-rtr

ശ്രേണിയിലെ ഏറ്റവും കരുത്തന്‍ ബൈക്കെന്ന ഖ്യാതിയോടെ പുതിയ ടിവിഎസ് അപാച്ചെ RTR 160 4V വിപണിയില്‍ എത്തി. 81,490 രൂപ മുതലാണ് 2018 ടിവിഎസ് അപാച്ചെ RTR 160 4V യുടെ എക്‌സ്‌ഷോറൂം വില (ദില്ലി).

ടിവിഎസ് അപാച്ചെ മൂന്നു വകഭേദങ്ങളിലായാണ് അണിനിരത്തുന്നത്. 81,490 രൂപ പ്രൈസ്ടാഗില്‍ കാര്‍ബ്യുറേറ്റര്‍ മുന്‍ ഡിസ്‌ക് ബ്രേക്ക് പതിപ്പും കാര്‍ബ്യുറേറ്റര്‍ പിന്‍ ഡിസ്‌ക് ബ്രേക്ക് 84,490 രൂപയിലുമാണ് പുറത്തിറങ്ങുന്നത്. 89,990 രൂപ വിലയിലാണ് അപാച്ചെ RTR 160 4V യുടെ ഫ്യൂവല്‍ ഇഞ്ചക്ടഡ് പിന്‍ ഡിസ്‌ക് ബ്രേക്ക് പതിപ്പ് വിപണിയില്‍ എത്തുന്നത്.

159.7 സിസി സിംഗിള്‍ സിലിണ്ടര്‍ നാലു വാല്‍വ് ഓയില്‍ കൂള്‍ഡ് എഞ്ചിനിലാണ് പുതിയ ടിവിഎസ് അപാച്ചെ RTR 160 4V ഒരുങ്ങുന്നത്. 16.56 bhp കരുത്തേകാന്‍ ഫ്യൂവല്‍ ഇഞ്ചക്ടഡ് പതിപ്പിന് സാധിക്കും. അതേസമയം 16.28 bhp കരുത്താണ് കാര്‍ബ്യുറേറ്റര്‍ പതിപ്പ് പരമാവധി ലഭിക്കുന്നത്. 14.8 Nm torque പരമാവധി ലഭിക്കുന്ന ബൈക്കില്‍ അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്.

ഫ്യൂവല്‍ ഇഞ്ചക്ടഡ് പതിപ്പിന് നിശ്ചലാവസ്ഥയില്‍ നിന്നും അറുപതു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.8 സെക്കന്‍ഡുകള്‍ മതി. കാര്‍ബ്യുറേറ്റര്‍ പതിപ്പ് 4.73 സെക്കന്‍ഡുകള്‍ കൊണ്ടു ഇതേ വേഗത പിന്നിടും. മണിക്കൂറില്‍ 114 കിലോമീറ്ററാണ് ഫ്യൂവല്‍ ഇഞ്ചക്ടഡ് പതിപ്പിന്റെ പരമാവധി വേഗത. കാര്‍ബ്യുറേറ്റര്‍ പതിപ്പില്‍ പരമാവധി വേഗത മണിക്കൂറില്‍ 113 കിലോമീറ്ററാണ്.

Top