ന്യൂഡല്‍ഹി: അടിമുടി മാറാന്‍ ഒരുങ്ങുകയാണ് എയര്‍ ഇന്ത്യ. ജീവനക്കാരുടെ യൂണിഫോമിലടക്കം മാറ്റങ്ങള്‍ വരുത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ഇതിനായി പത്ത് അംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.
യൂണിഫോമിന്റെ നിറത്തിലും തുണിയുടെ ഇനത്തിലും മാറ്റങ്ങള്‍ വരുത്തും. നിലവില്‍ എയര്‍ഹോസ്റ്റസുമാര്‍ സാരിയാണ് ധരിക്കുന്നത്. മാറ്റങ്ങള്‍ വരുത്തിയാല്‍ എല്ലാ ജീവനക്കാര്‍ക്കും ഖാദി യൂണിഫോമാക്കാനുള്ള തീരുമാനമുണ്ടായിട്ടുണ്ട്. നിരവധി മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ ഒന്നാണിത്.
പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി മുന്‍ നിര്‍ത്തിയാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്ന് കമ്മിറ്റി വ്യക്തമാക്കി. ഇപ്പോള്‍ എയര്‍ ഇന്ത്യയില്‍ 4,000 ത്തോളം ജീവനക്കാരാണ് ഉള്ളത്.
രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമായുള്ള എയര്‍ ഇന്ത്യ വണ്‍ എന്ന ഔദ്യോഗിക വിമാനം മോദിയുടെ കഴിഞ്ഞ ബല്‍ജിയം, യുഎസ് യാത്രകളില്‍ യൂണിഫോം ഖാദിയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 15 ന് എയര്‍ ഇന്ത്യയുടെ യൂണിഫോമില്‍ മാറ്റം വരുത്തിയിരുന്നു. സാരിയും കുര്‍ത്തയും യൂണിഫോമാക്കി. ഇന്ത്യയുടെ പൈതൃകത്തിന് അനുയോജ്യമായ വസ്ത്രധാരണ രീതിയാക്കാനായിരുന്നു ലക്ഷ്യം.