എംഐ ബാന്‍ഡ് ശ്രേണിയിലെ പുതിയ പതിപ്പ്; എംഐ ബാന്‍ഡ് 5 പുറത്തിറക്കാന്‍ ഷവോമി

എംഐ ബാന്‍ഡ് ശ്രേണിയിലെ പുതിയ എംഐ ബാന്‍ഡ് 5 പുറത്തിറക്കാനൊരുങ്ങി ഷാവോമി. എംഐ ബാന്‍ഡ് 4നേക്കാള്‍ കൂടുതല്‍ സൗകര്യങ്ങളോടെയായിരിക്കും പുതിയ എംഐ ബാന്‍ഡ് 5 പുറത്തിറങ്ങുകയെന്നാണ് സൂചന. പുതിയ പതിപ്പില്‍ ആമസോണ്‍ അലെക്‌സ അടിസ്ഥാനമാക്കിയുള്ള വോയ്‌സ് അസിസ്റ്റന്റ് സംവിധാനം ഉണ്ടാവുമെന്നും സൂചനയുണ്ട്.

അലെക്‌സയ്ക്ക് ശബ്ദനിര്‍ദേശങ്ങള്‍ നല്‍കാന്‍ എംഐ ബാന്‍ഡിലെ ചെറിയ മൈക്രോ ഫോണും ഉള്‍പ്പെടുത്തും. എന്നാല്‍ മറുപടി കേള്‍ക്കാനുള്ള സ്പീക്കര്‍ ഉണ്ടാവില്ല. സ്മാര്‍ട്‌ഫോണുകളില്‍ ടെക്സ്റ്റ് രൂപത്തിലാവും മറുപടികള്‍ കാണിക്കുക. ഈ ഫീച്ചര്‍ സ്മാര്‍ട് വാച്ചുകളുടെ അത്രയും മികച്ചതല്ലെങ്കിലും ഫിറ്റ്‌നസ് ബാന്‍ഡുകളില്‍ ഇത് ആദ്യമാണ്.

ഫോണ്‍ അറ്റന്റ് ചെയ്യാനും, മ്യൂസിക് പ്ലെയര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാനും പുതിയ ഫിറ്റ്‌നസ് ബാന്‍ഡിലൂടെ സാധിക്കും. അതേസമയം വാച്ചിലെ ബാറ്ററി ശേഷിയെ ഇത് ബാധിക്കാനിടയുണ്ട്. അത് മുന്നില്‍ കണ്ട് ബാറ്ററി ശേഷിയും ഷാവോമി പരിഷ്‌കരിച്ചേക്കാം.
രക്തത്തിലെ ഓക്‌സിജന്‍ നിരക്ക് പരിശോധിക്കാനുള്ള സൗകര്യവും എംഐ ബാന്‍ഡ് 5 ല്‍ ഉളപ്പെടുത്തും.

പുതിയതായി പുറത്തിറങ്ങിയ മറ്റ് പല ബ്രാനഡുകളുടേയും ഫിറ്റ്‌നസ് ബാന്‍ഡില്‍ ഓക്‌സിജന്‍ നിരക്ക് അറിയുന്നതിനുള്ള ഫീച്ചര്‍ ഉളപ്പെടുത്തിയിട്ടുണ്ട്.നിലവില്‍ എംഐ ബാന്‍ഡ് 4 വില്‍ക്കുന്നത് 2,299 രൂപയ്ക്കാണ്. എംഐ ബാന്‍ഡ് 3 വിലക്കുന്നത് 1599 രൂപയ്ക്കാണ്. 1299 രൂപയ്ക്കാണ് എംഐ ബാന്‍ഡ് 3ഐ വിലക്കുന്നത്. ഇതില്‍ പക്ഷെ ഹാര്‍ട്ട് റേറ്റ് സെന്‍സര്‍ ഉണ്ടാവില്ല.

Top