ഇന്‍സ്റ്റഗ്രാമിനും ഫേസ്ബുക്കിനും പിന്നാലെ സ്‌നാപ് ചാറ്റിന്റെ സവിശേഷതകളുമായി വാട്‌സ്ആപ്പും.
വാട്‌സ്ആപ്പിന്റെ പരിഷ്‌ക്കരിച്ച ‘സ്റ്റാറ്റസ്’ ഫീച്ചര്‍ പുറത്തിറങ്ങി.
ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളിലെ ബീറ്റ പതിപ്പുകളിലാണ് പുതിയ സ്റ്റാറ്റസ് ലഭ്യമാകുന്നത്.
പരിഷ്‌ക്കരിച്ച ‘സ്റ്റാറ്റസ്’ പതിപ്പു പ്രകാരം നമ്മുടെ സ്റ്റാറ്റസ് ആര്‍ക്കെങ്കിലും അയക്കണമെങ്കില്‍ ഇനി അതിനു സാധിക്കും. ക്യാമറ, ചാറ്റ്, സ്റ്റാറ്റസ്, കോള്‍സ് എന്നിങ്ങനെയുള്ള പുതിയ 4 ടാബുകളാണ് വാട്‌സ്ആപ്പില്‍ ഉണ്ടാകുക.
പുതിയ സ്റ്റാറ്റസ് ടാബ്, സ്‌നാപ് ചാറ്റിന്റെ സ്‌നാപ്, മെസഞ്ചറിന്റെ മെസഞ്ചര്‍ ഡേ, ഇന്‍സ്റ്റഗ്രാമിന്റെ സ്റ്റോറീസ് എന്നിവ പോലെയാണ് പ്രവര്‍ത്തിക്കുക. ആന്‍ഡ്രോയിഡ് 2.16.336 ബീറ്റാ പതിപ്പിലാണ് പരിഷ്‌കരിച്ച സ്റ്റാറ്റസ് ലഭ്യമാകുക.
2009 മുതല്‍ സ്റ്റാറ്റസ് എന്ന ഫീച്ചര്‍ വാട്‌സ്ആപ്പിലുണ്ടെങ്കിലും അതിന്റെ ഏറ്റവും പരിഷ്‌ക്കരിച്ച പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
വീഡിയോ കോളിങ് ഫീച്ചര്‍ ആപ്പിലും വാട്‌സ്ആപ്പ് പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
ബീറ്റാ മോഡിലുള്ള ഫീച്ചര്‍ വിന്‍ഡോസ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമായാണ് ലഭ്യമാക്കിയിരിക്കുന്നത്. ഐഫോണ്‍, ആന്‍ഡ്രോയിഡ് യൂസര്‍മാര്‍ക്കും ഫീച്ചര്‍ ഉടന്‍ ലഭ്യമാക്കും.