NEW Website to end corruption

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി അവസാനിപ്പിക്കാന്‍ വെബ്‌സൈറ്റ് ആരംഭിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍.

മന്ത്രി മുതല്‍ പ്യൂണ്‍ വരെയുള്ളവരെ നിരീക്ഷിക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുന്നതാണ് പുതിയ വെബ്‌സൈറ്റ്.

നിരീക്ഷണം ഉണ്ടാകുന്നതോടെ അഴിമതിക്ക് ഒരു പരിധി വരെ അവസാനമുണ്ടാകും. ഫോര്‍ ദി പീപ്പിള്‍ എന്ന പേരിലാണ് വെബ്‌സൈറ്റ് ആരംഭിക്കുന്നത്. ഒക്ടോബറില്‍ വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിക്കും.

സകല ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തികള്‍ പൊതുജനങ്ങള്‍ക്ക് വെബ്‌സൈറ്റ് വഴി നിരീക്ഷിക്കാന്‍ സാധിക്കും.

ഇങ്ങനെ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് നല്‍കാനും അവസരമുണ്ട്. പരാതികളില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Top