New world record for fastest car

ലോകത്തിലെ ഏറ്റവും വേഗതയേറിയ കണ്‍വേര്‍ട്ടബിള്‍ കാര്‍ എന്ന പദവി ഇനി വെനോം ജിടി സ്‌പൈഡറിന്. അമേരിക്കയിലെ പ്രശസ്ത പെര്‍ഫോമന്‍സ് മോഡിഫിക്കേഷന്‍ കമ്പനിയായ ഹെന്‍ന്നസി പെര്‍ഫോമന്‍സ് എഞ്ചിനിയറിങ്ങ്‌സാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. ഏറ്റവും വേഗതയേറിയ കാര്‍ എന്ന പദവി ബുഗാട്ടിക്കാണെങ്കിലും കണ്‍വെര്‍ട്ടിബിള്‍ വിഭാഗത്തിലെ തിരിച്ചടി എവരുടെ അപ്രമാദിത്വത്തിന് വെല്ലുവിളിയാകും.

മണിക്കൂറില്‍ 427.4 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചുപാഞ്ഞാണ് വെനം ജി.ടി സ്പെഡര്‍ റെക്കോര്‍ഡിട്ടത്. 2014 ല്‍ ഹെന്‍ന്നസി പെര്‍ഫോമന്‍സ് എഞ്ചിനിയറിങ്ങ്‌സിന്റെ സൂപ്പര്‍സ്‌പോര്‍ട്‌സ് കാര്‍ വെനോം ജിടി, ലോകത്തിലെ ഏറ്റവും വേഗതയുള്ള സൂപ്പര്‍കാര്‍ എന്ന ബുഗാട്ടിയുടെ റെക്കോര്‍ഡ് തകര്‍ത്തു എന്നവകാശപ്പെടിരുന്നെങ്കിലും ഗിന്നസ് അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ നടത്തിയ സ്പീഡ് ടെസ്റ്റായതിനാല്‍ ഗിന്നസ് റിക്കൊര്‍ഡ് പ്രകാരം ബുഗാട്ടി തന്നെയാണ് ഇപ്പോഴും ഏറ്റവും വേഗതയുള്ള കാര്‍.

കെന്നഡി സ്പെയ്സ് സെന്ററിലെ റണ്‍വേയിലായിരുന്നു പരീക്ഷണയോട്ടം. 408.8 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച് ബുഗാട്ടി വെയ്റോണ്‍ സൂപ്പര്‍ സ്പോര്‍ട് കണ്‍വേര്‍ട്ടബിള്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് ഹെന്നസി വെനോം ജിടി സ്‌പൈഡര്‍ പഴങ്കഥയാക്കിമാറ്റിയത്.

ലോട്ടസിന്റെ സൂപ്പര്‍സ്‌പോര്‍ട്‌സ് കാര്‍ എക്സീജിനില്‍ നിന്നാണ് വെനോം ജിടിയെ നിര്‍മിച്ചിരിക്കുന്നത്. 1431 ബിഎച്ച്പി കരുത്തുള്ള ഏഴ് ലിറ്റര്‍ വി8 എന്‍ജിനാണ് വെനോ ജിടി സ്‌പൈഡറില്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 2.4 സെക്കന്‍ഡ് മാത്രം വേണ്ടി വരുന്ന ജിടി സ്‌പൈഡര്‍ 13 സെക്കന്റുകള്‍ കൊണ്ട് 321 കിലോമീറ്റര്‍ വേഗമാര്‍ജിക്കും.

Top