കാത്തിരിപ്പിന് വിരാമം ; പുതിയ യമഹ R15 V3 ബുക്കിംഗ് ആരംഭിച്ചു

YAMAHA R 15 V3

ബൈക്ക് പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന യമഹ YZF R15 V3 ഇന്ത്യയിലേക്ക്. വരവിന് മുന്നോടിയായി പുതിയ യമഹ R15 V3 മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്.

2018 ഫെബ്രുവരിയില്‍ പുതിയ R15 V3 മോട്ടോര്‍സൈക്കിളിനെ യമഹ വിപണിയില്‍ അവതരിപ്പിക്കും. 5,000 രൂപയാണ് യമഹ R15 V3യുടെ ബുക്കിംഗ് തുക. അവതരണത്തിന് പിന്നാലെ മോട്ടോര്‍സൈക്കിളിന്റെ വിതരണം ആരംഭിക്കുമെന്നാണ് സൂചന.

രാജ്യാന്തര വിപണികളില്‍ പുതിയ യമഹ R15 V3 നിലവില്‍ വില്‍പനയിലുണ്ട്. അതേസമയം വില പിടിച്ചുനിര്‍ത്തുന്നതിന് വേണ്ടി രാജ്യാന്തര പതിപ്പില്‍ നിന്നും വ്യത്യസ്തമാര്‍ന്ന പരിവേഷത്തിലാകും യമഹ R15 V3 ഇന്ത്യയില്‍ എത്തുക.

അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ക്ക് പകരം ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകളാണ് പുതിയ യമഹ R15 V3യില്‍ ഒരുങ്ങുക. IRC ടയറുകളിലാണ് R15 V3യുടെ രാജ്യാന്തര പതിപ്പ് ഒരുങ്ങുന്നത്. എന്നാല്‍ ഇന്ത്യന്‍ വരവില്‍ എംആര്‍എഫ് ടയറുകളായിരിക്കും മോട്ടോര്‍സൈക്കിളില്‍ ലഭ്യമാവുക.

19 bhp കരുത്തും 14.7 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുക്കിയിരിക്കുന്നത്‌. 11 ലിറ്ററാണ് R15 V3യുടെ ഇന്ധനശേഷി. 137 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ ഭാരം. ഏകദേശം 1.2 ലക്ഷം രൂപ പ്രൈസ് ടാഗിലാകും പുതിയ R15നെ യമഹ അവതരിപ്പിക്കുക.

Top