കുവൈറ്റ്: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായിട്ട് കുവൈറ്റില്‍ നാലു ദിവസം അവധി പ്രഖ്യാപിച്ചു.
ഡിസംബര്‍ 31 ജനുവരി ഒന്ന് തീയതികളില്‍ ഔദ്യോഗിക അവധിയായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
സാധാരണഗതിയില്‍ ജനുവരി ഒന്നാം തിയതി ഔദ്യോഗിക അവധിയാണ്. ഇതിനോടൊപ്പം 29,30,31 തിയതികളിലെ അവധിയും ലഭിക്കും.
അവധി കഴിഞ്ഞു ജനുവരി രണ്ടു മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് പാര്‍ലമെന്റ് കാര്യ മന്ത്രി അനസ് അല്‍ സലേഹ് പറഞ്ഞു.