വാഷിംങ്ടണ്‍ : അമേരിക്കയുടെ ജീവകാരുണ്യ ഫണ്ട് ഉപയോഗിച്ച പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനും മകള്‍ക്കും എതിരെ കേസ്. രാഷ്ട്രീയ ഭാവി മുന്‍നിര്‍ത്തി ബിസിനസ് തര്‍ക്ക പരിഹാരത്തിനായാണ് ട്രംപ് പണം ചിലവഴിച്ചതെന്ന് തെളിഞ്ഞത്തോടെയാണ് ട്രംപിനും മകള്‍ക്കുമെതിരെ കേസ് എടുത്തത്.
ട്രംപും മകളും ചേര്‍ന്ന് 2.8 മില്യണ്‍ ഡോളര്‍ തിരിച്ചടക്കണമെന്നാണ് കേസില്‍ പറയുന്നത്. നഷ്ടപരിഹാരം നല്‍കി ട്രംപ് ഫൗണ്ടേഷന്‍ പിരിച്ചു വിടണമെന്നും അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടു.
അതേസമയം അറ്റോര്‍ണി ജനറല്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി കെട്ടിചമച്ച കേസാണിതെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.