ന്യൂയോര്‍ക്ക്: അനധികൃതമായി കുടിയേറിയെന്ന് ആരോപിച്ച് അമേരിക്കയില്‍ ഇന്ത്യക്കാരടക്കം 100 പേരെ പിടികൂടി. യു.എസ് ബോര്‍ഡര്‍ പട്രോള്‍ ആന്റ് ഇമിഗ്രേഷന്‍ അധികൃതരുടെ പരിശോധനയിലാണ് ഇത്തരത്തിലൊരു നടപടിയുണ്ടായിരിക്കുന്നത്.
അഞ്ച് ദിവസമായി നീണ്ടു നില്‍ക്കുന്ന പരിശോധനയിലാണ് ഇത്രയധികം ആളുകളെ പിടികൂടിയത്. എന്നാല്‍ പിടിയിലായ ഇന്ത്യാക്കാരെ സംബന്ധിച്ച് വിവരങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല. ഹോണ്ടുറാസ്, എല്‍ സാല്‍വഡോര്‍, മെക്‌സിക്കോ, ഗോട്ടിമാല, അര്‍ജന്റീന, ക്യൂബ, നൈജീരിയ, ഇന്ത്യ, ചിലി, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാരാണ് പിടിയിലായിരിക്കുന്നതെന്നാണ് സൂചന. മേഖലയില്‍ കുറ്റകൃത്യങ്ങള്‍ അതിക്രമിച്ച സാഹചര്യത്തിലായിരുന്നു ഇമിഗ്രേഷന്‍ അധികൃതര്‍ പരിശോധന നടത്തിയത്.