പൂനെ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 231 റണ്‍സിന്റെ വിജയലക്ഷ്യം.
ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് റണ്‍മഴ പെയ്യാന്‍ സാധ്യത ഉയര്‍ത്തിയിരുന്ന പിച്ചില്‍ ഇന്ത്യക്ക് തുണയായത്.
ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റും യുസ്‌വേന്ദ്ര ചാഹലും ബുംറയും രണ്ട് വിക്കറ്റു വീതവും നേടി.
പൂനെയിലെ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഓപ്പണര്‍മാരെ മടക്കി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി.
പതിനാറാം ഓവറില്‍ നാല് വിക്കറ്റിന് 58 റണ്‍സെന്ന നിലയിലേക്ക് ന്യൂസിലന്റ് തകര്‍ന്നടിഞ്ഞു.
ആദ്യ ഏകദിനത്തില്‍ കിവീസ് ഇന്നിംങ്‌സിന്റെ പ്രധാന സ്‌കോറര്‍മാരായ റോസ് ടെയ്‌ലറെ(21) പാണ്ഡ്യയും ലോതമിനെ(38) അസ്‌കര്‍ പട്ടേലും കളക്കളത്തില്‍ നിന്നും മടക്കി.
നിക്കോളസും(42) ഓള്‍റൗണ്ടര്‍ ഗ്രാന്റ് ഹോമും(41) നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ന്യൂസിലന്റിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
ഒടുവില്‍ 50 ഓവറുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ ന്യൂസിലന്‍ഡ് സ്‌കോര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് എന്ന നിലയിലേക്കൊതുങ്ങി.