ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യും

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യും. ലോര്‍ഡ്സില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. രണ്ട് താരങ്ങള്‍ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിക്കും. ഒല്ലി റോബിന്‍സണ്‍, ജയിംസ് ബ്രേസി എന്നിവരാണ് അരങ്ങേറ്റക്കാര്‍. ഡെവോണ്‍ കോണ്‍വെ ന്യൂസിലന്‍ഡിനായും അരങ്ങേറ്റം കുറിക്കും.

ഇംഗ്ലണ്ട്: റോറി ബേണ്‍സ്, ഡൊമിനിക് സിബ്ലി, സാക് ക്രൗളി, ജോ റൂട്ട് (ക്യാപ്റ്റന്‍), ഡാനിയേല്‍ ലോറന്‍സ് ഒല്ലി പോപ്, ജയിംസ് ബ്രേസി, ഒല്ലി റോബിന്‍സണ്‍. സ്റ്റുവര്‍ട്ട് ബ്രോഡ്, മാര്‍ക് വുഡ്, ജയിംസ് ആന്‍ഡേഴ്സണ്‍

ന്യൂസിലന്‍ഡ് ടീം: ടോം ലാഥം, ഡെവോണ്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്ലല്‍, ഹെന്റി നിക്കോല്‍സ്, ബിജെ വാട്ലിംഗ്, കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം, മിച്ചല്‍ സാന്റ്നര്‍, കെയ്ല്‍ ജെയ്മിസണ്‍, ടിം സൗത്തി, നീല്‍ വാഗ്‌നര്‍.

 

 

Top