ന്യൂസീലന്‍ഡിന്റെ വനിതാ യുവതാരം അമേലിയ കെര്‍ ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് പിന്മാറി. മാനസികാരോഗ്യം മുന്‍നിര്‍ത്തിയാണ് പിന്മാറ്റം. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് പുരുഷതാരം ബെന്‍ സ്റ്റോക്‌സ് മാനസികാരോഗ്യം മുന്‍നിര്‍ത്തി ക്രിക്കറ്റില്‍ നിന്ന് അനിശ്ചിതകാല ഇടവേള എടുത്തിരുന്നു.
‘ന്യൂസീലന്‍ഡിനായി കളിക്കുന്നത് എനിക്ക് ഇഷ്ടമാണ്. പക്ഷേ, പലരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മാനസികാരോഗ്യത്തിന് പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്ന് എനിക്ക് മനസ്സിലായി. ഇപ്പോള്‍ എനിക്ക് ഇതാണ് ഏറ്റവും പറ്റിയതെന്ന് മനസ്സിലായി.” പിന്മാറ്റം പ്രഖ്യാപിച്ചുകൊണ്ട് അമേലിയ പറഞ്ഞു. 20 വയസ്സുകാരിയായ അമേലിയ ന്യൂസീലന്‍ഡിനായി 40 ഏകദിനങ്ങളിലും 41 ടി-20കളിലും പാഡണിഞ്ഞിട്ടുണ്ട്. മികച്ച ഓള്‍റൗണ്ടറായ അമേലിയ കിവീസ് നിരയിലെ സുപ്രധാന താരമാണ്.
കഴിഞ്ഞ ദിവസമാണ് ബെന്‍ സ്റ്റോക്‌സ് ക്രിക്കറ്റില്‍ നിന്ന് അനിശ്ചിത കാല ഇടവേളയെടുക്കുകയാണെന്ന് അറിയിച്ചത്. ചൂണ്ടുവിരലിലെ പരുക്കും ഈ തീരുമാനം എടുക്കാന്‍ സ്റ്റോക്‌സിനെ പ്രേരിപ്പിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇടവേള എടുത്തതോടെ താരം ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍ കളിക്കില്ല.