ജീവിതം ആരംഭിക്കുന്നത് ആരുടെയോ ഔദാര്യത്തിലാണ്, അങ്ങിനെയുള്ള ജീവിതം അവസാനിപ്പിക്കാന്‍ മനുഷ്യന് അധികാരമുണ്ടോ? ഈ ചോദ്യത്തിന് ന്യൂസിലാന്‍ഡ് നിയമനിര്‍മ്മാതാക്കള്‍ നല്‍കിയ ഉത്തരം ‘ഉണ്ട്’ എന്നാണ്. ഇതോടെ ആത്മഹത്യ നിയമപരമാക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളില്‍ സുപ്രധാന കടമ്പയാണ് പൂര്‍ത്തിയായത്. ഇനി ഈ വിഷയത്തില്‍ ജനങ്ങളുടെ ഹിതപരിശോധനയാണ് ബാക്കിയുള്ളത്, അത് അടുത്ത വര്‍ഷം അരങ്ങേറും.
ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് മെഡിക്കല്‍ സഹായത്തോടെയുള്ള മരണം സാധ്യമാക്കാനാണ് നിയമം. 51നെതിരെ 69 പേരുടെ പിന്തുണ നേടി വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കാണ് പാര്‍ലമെന്റ് അന്ത്യം കുറിച്ചത്. പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ ഈ നിയമമാറ്റത്തിന് അനുകൂല നിലപാട് സ്വീകരിച്ചു. നയം നിയമമാക്കുന്നതിലേക്ക് എത്തിക്കാനുള്ള ഹിതപരിശോധനയ്ക്ക് അനുകൂലമായി ഇവര്‍ വോട്ട് രേഖപ്പെടുത്തി.
ന്യൂസിലാന്‍ഡ് ഫസ്റ്റ് പാര്‍ട്ടിയുടെ ആവശ്യമായിരുന്നു ഹിതപരിശോധന. എന്നാല്‍ പാര്‍ലമെന്റ് അംഗീകരിക്കും മുന്‍പ് ജനങ്ങള്‍ക്ക് മുന്നില്‍ വോട്ടിനിടണമെന്നായിരുന്നു അവരുടെ ആവശ്യം. ന്യൂസിലാന്‍ഡിലെ ജനങ്ങള്‍ തെരഞ്ഞെടുത്തവരെങ്കിലും നമ്മുടെ മനഃസാക്ഷിയെ തെരഞ്ഞെടുത്തിട്ടില്ല, ന്യൂസിലാന്‍ഡ് ഫസ്റ്റ് എംപി ട്രേസി മാര്‍ട്ടിന്‍ പറഞ്ഞു.
നിയമത്തിന് എതിരെ നൂറുകണക്കിന് പേര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധങ്ങള്‍ നടത്തി. അടുത്ത വര്‍ഷം നടക്കുന്ന ഹിതപരിശോധനയില്‍ ജനങ്ങള്‍ ഏത് ഭാഗത്തെ പിന്തുണയ്ക്കുമെന്നാണ് ഇനി അറിയാനുള്ളത്.