നവജാത ശിശുവിനെ വീടിന് മുന്നില്‍ ഉപേക്ഷിച്ച നിലയില്‍

പുനലൂര്‍: ദിവസങ്ങള്‍ മാത്രം പ്രായമുള്ള നവജാത ശിശുവിനെ വീടിന് മുന്നില്‍ ഉപേക്ഷിച്ച നിലയില്‍. പുനലൂര്‍ വിളക്കുടി സ്‌നേഹതീരത്തിന് മുന്‍പിലുള്ള വീടിന്റെ മുമ്പിലാണ് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തിന് ശേഷം സ്ഥലത്തെത്തിയ കുന്നിക്കോട് പൊലീസ് കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കുട്ടി പൂര്‍ണ ആരോഗ്യവതിയാണ്. കുഞ്ഞിനെ ഉടന്‍ ശിശുക്ഷേമ സമിതിക്ക് കൈമാറും.

Top