അഗളി: അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു. നെല്ലിപ്പതി ഊരിലെ രങ്കമ്മ-പഴനിസ്വാമി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. അമ്മയ്ക്ക് മതിയായ പരിചരണം കിട്ടാത്തതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് ശാരീരിക ബുദ്ധിമുട്ടുകളും പ്രസവ വേദനയും ഇവര്‍ക്ക് ഉണ്ടായത്. തുടര്‍ന്ന് കോട്ടപ്പുറം ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അവിടെ മതിയായ ചികിത്സ ലഭിച്ചില്ല. അവിടെ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല എന്നും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് പോവുകയായിരുന്നു. അവിടെ മരിച്ച കുഞ്ഞിനെയാണ് പുറത്തെടുത്തത് എന്നും ബന്ധുക്കള്‍ പറഞ്ഞു.