മരക്കൂട്ടത്തിനിടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാതശിശു;യുഎസ് പൊലീസ് പേരിട്ടു ‘ബേബി ഇന്ത്യ’

വാഷിങ്ടണ്‍: അമേരിക്കയിലെ ജോര്‍ജിയയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തി. ജൂണ്‍ 6 നായിരുന്നു കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനായി ഉപേക്ഷിക്കപ്പെട്ട കുട്ടിയെ വീണ്ടെടുക്കുന്ന വീഡിയോ പോലീസ് പുറത്തു വിട്ടു.

മരക്കൂട്ടത്തിനിടയില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട ഒരാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന്‌
സ്ഥലത്തെത്തിയ പോലീസ നടത്തിയ അന്വേഷണത്തിലാണ് പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തുന്നത്.

കുഞ്ഞിനെ കണ്ടെത്തുമ്പോള്‍ പൊക്കിള്‍ കൊടി മുറിച്ചു മാറ്റിയിട്ടുണ്ടായിരുന്നില്ല.പ്ലാസ്റ്റിക് കവര്‍ കീറി കുഞ്ഞിനെ പുറത്തെടുത്ത പൊലീസുകാര്‍ കുട്ടിയുടെ പൊക്കിള്‍ കൊടി ഉടന്‍ തന്നെ മുറിച്ചു മാറ്റുകയായിരുന്നു. ഇപ്പോള്‍ കുഞ്ഞ് അധികൃതരുടെ കയ്യില്‍ സുരക്ഷിതയാണ്.

കുഞ്ഞിനെ ബേബി ഇന്ത്യ എന്നാണ് താത്ക്കാലികമായി പോലീസ് വിളിക്കുന്നത്.കുട്ടിയെ കണ്ടെത്തി പ്രഥമ ശുശ്രൂഷ നല്‍കി സുരക്ഷയൊരുക്കുന്ന വീഡിയോ പുറത്ത് വിട്ടത് അമ്മയെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പൊലീസിനെ അറിയിക്കുന്നതിനാണ് വീഡിയോ പുറത്തുവിട്ടത്.
ബേബി ഇന്ത്യയെ ദത്തെടുക്കാന്‍ നിരവധി പേരാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്

Top