സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരെ സഹായിക്കാന്‍ വെബ്‌സൈറ്റ്

cyber crime

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരെ സഹായിക്കുന്നതിന് ഓണ്‍ലൈന്‍ പരാതി സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. ജനുവരി 10 ന് ഇതിനായി പുതിയ വെബ്‌സൈറ്റ് ആരംഭിക്കുകയും ചെയ്യും. സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നവര്‍ക്ക് ഈ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി പരാതി നല്‍കാം.

ക്രഡിറ്റ്, ഡബിറ്റ് കാര്‍ഡുകളില്‍ നിന്ന് പണം നഷ്ടമായാല്‍ ഈ വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഈ വെബ്‌സൈറ്റ് ബാങ്കുകള്‍ക്കും പരിശോധിക്കുന്നതിന് അവസരം നല്‍കുന്നതോടെ പരാതി ബാങ്കുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുകയും ഉടന്‍ നടപടിയെടുക്കുകയും ചെയ്യാന്‍ സാധിക്കുമെന്ന് ആഭ്യന്തരവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമം തടയുന്നതിനും, സൈബര്‍ ഇടങ്ങളില്‍ നേരിടുന്ന ആക്രമണങ്ങള്‍ക്കെതിരെ പരാതി നല്‍കുന്നതിനും ഈ വെബ്‌സൈറ്റിനെ ഉപയോഗപ്പെടുത്താന്‍ സാധിക്കും.

Top