ന്യൂഡല്‍ഹി: കൂട്ടായ നേതൃത്വം എന്നതിനര്‍ത്ഥം എല്ലാവരും യോജിച്ച് മത്സരിക്കണം എന്നല്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.
ഹൈക്കമാന്‍ഡുമായി നടത്തുക പൊതുവായ ചര്‍ച്ചകകളാണ്. തെരഞ്ഞെടുപ്പിനെ എങ്ങിനെ നേരിടണമെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും സുധീരന്‍ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കോണ്‍ഗ്രസിലെ നിര്‍ണായക ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരന്‍.
തെരഞ്ഞെടുപ്പിന് ആര് നേതൃത്വം നല്‍കണമെന്നതടക്കം ചര്‍ച്ചക്ക് വിഷയമാകും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരടക്കം ചര്‍ച്ചയില്‍ പങ്കെടുക്കും.
സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ ചര്‍ച്ചക്ക് വരും. കൂടുതല്‍ പുതുമുഖങ്ങള്‍ വേണമെന്നും ആരോപണവിധേയരെ ഒഴിവാക്കണമെന്നും കെ.പി.സി.സി യോഗത്തില്‍ നേരത്തേ നിര്‍ദേശം ഉയര്‍ന്നിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് നിലപാടാകും ഇക്കുറി നിര്‍ണായകം. കേരളത്തില്‍ വിജയം അനിവാര്യമാണെന്നും അതിനായി യത്‌നിക്കണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.